തോരനല്ല, വടയിലും വെറൈറ്റിയാണ് ക്യാബേജ്

തോരനല്ല,-വടയിലും-വെറൈറ്റിയാണ്-ക്യാബേജ്

ചായയ്‌ക്കൊപ്പം അടിപൊളി ക്യാബേജ് വട തയ്യാറാക്കാം. മൊരിഞ്ഞ് കിട്ടാനായി അരിപ്പൊടിയോ റവയോ ചേര്‍ക്കാവുന്നതാണ്. ഇതോടൊപ്പം തക്കാളി ചട്‌നി, പുതിന ചട്‌നി എന്നിവ തയ്യാറാക്കാം

ചേരുവകള്‍

  1. ക്യാബേജ്  ചെറുതായി അരിഞ്ഞത് – 1 കപ്പ്
  2. സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം 
  3. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം 
  4. കറിവേപ്പില  ചെറുതായി അരിഞ്ഞത് -3 തണ്ട്
  5. ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂണ്‍ 
  6. കടലമാവ്  – 3- 4 ടേബിള്‍സ്പൂണ്‍ 
  7. മുളക് പൊടി  – 2 ടീസ്പൂണ്‍ 
  8. ഉപ്പ് – ആവശ്യത്തിന് 
  9. അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

ക്യാബേജ്  മുതല്‍ ഇഞ്ചി വരെയുള്ള ചേരുവകള്‍ ഉപ്പു ഇട്ടതിനു ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി മിക്‌സ് ചെയ്യുക… ഒട്ടും വെള്ളം  തളിക്കരുത്. അല്‍പ സമയത്തിനുള്ളില്‍ തന്നെ പച്ചക്കറികളില്‍ നിന്നും വെള്ളം ഊറി വരുന്നതായിരിക്കും.

ഈ നനവിലായിരിക്കണം കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഇട്ടു മിക്‌സ് ചെയ്യേണ്ടത്. ഇനി പരിപ്പുവടയുടെ ആകൃതിയില്‍ ചെറിയ വടകളാക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക. 

Content Highlights: Cabbage vada recipe

Exit mobile version