ഡബിൾ ധമാക്ക! വലയിട്ട് പിടിച്ച മീനിന്റെ വയറിനകത്ത് ഒരു ‘ഫുൾ’

ഡബിൾ-ധമാക്ക!-വലയിട്ട്-പിടിച്ച-മീനിന്റെ-വയറിനകത്ത്-ഒരു-‘ഫുൾ’

| Samayam Malayalam | Updated: 23 Jun 2021, 10:57:00 AM

പുറം കടലിൽ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ ഒരു കൂട്ടം യുവാക്കൾ വലയിട്ട് പിടിച്ച ഒരു മീനിന്റെ വയർ കീറിയപ്പോൾ കിട്ടിയത് ഫയർബോൾ വിസ്കി. അതും അടപ്പു പോലും പൊട്ടിക്കാത്തത്. ഭാഗ്യവാന്മാർ എന്ന് സൈബർലോകം.

Fisherman finds an unopened bottle of whisky inside a fish

PC: Youtube via Times Now

ഹൈലൈറ്റ്:

  • മീനിന്റെ വയർ ഭാഗം കീറിയപ്പോൾ പൊട്ടിക്കാത്ത ഒരു കുപ്പി വിസ്കി.
  • “മദ്യവും കിട്ടി, ടച്ചിങ്‌സായി മീനും കിട്ടി” ഒരു യൂട്യൂബ് ഉപഭോക്താവിന്റെ കമന്റ്
  • “അയാൾ തന്നെ വായിലൂടെ മീനിന്റെ അകത്തേക്ക് കുപ്പി തള്ളികയറ്റിയ ശേഷം മുറിച്ചെടുക്കുന്നതുപോലെ അഭിനയിക്കുന്നതാണ്” എന്ന് ജെയ്ദിപ് മജുൻഡാർ

പ്രതീക്ഷിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്, പലരും അംഗീകരിക്കുന്ന ഒന്നാന്ന് ഇക്കാര്യം. ഒരു കാര്യം ചെയ്യണം എന്ന് തീരുമാനിച്ച് പരിശ്രമിച്ചാലും ചിലർക്കൊക്കെ മറ്റു ചിലതാണ് ലഭിക്കുക. അതെ സമയം ലക്‌ഷ്യം വച്ചത് നേടുകയും ഒപ്പം മറ്റു ചിലതുകൂടെ ഭാഗ്യം കൊണ്ട് നേടിയെടുക്കാൻ പറ്റിയവർ നാം ഭാഗ്യവാന്മാർ എന്നാണ് വിളിക്കുക. സൈബർലോകത്തിന്റെ ഭാഷയിൽ ഡബിൾ ധമാക്ക നേടിയ ഒരു മീൻപിടുത്തക്കാരൻ ഇപ്പോൾ താരം.

പുറം കടലിൽ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതാണ് ഒരു കൂട്ടം യുവാക്കൾ. വലയിട്ട് പിടിച്ച ഒരു മീനിന്റെ വയറിന്റെ അസാമാന്യമായ വലിപ്പം കണ്ട് അതിന്റെ തന്നെ ബോട്ടിൽ പാചകം ചെയ്യാം എന്ന് തീരുമാനിച്ചു അവർ. ഒരാൾ മീനിനെ വൃത്തിയാക്കി മുറിക്കാൻ ആരംഭിച്ചു. ഒരു ഭാഗം വൃത്തിയാക്കി മുറിച്ചെടുത്ത ശേഷം മറുഭാഗം വൃത്തിയാക്കുന്നതിനായി വയർ ഭാഗം കീറിയപ്പോൾ അതാ പൊട്ടിക്കാത്ത ഒരു കുപ്പി വിസ്കി. കുപ്പിയുമായി ഇന്ന് കോളായി എന്ന ഭാവത്തിൽ നിൽക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മുത്തച്ഛൻ ചതിച്ചു! മകൻ യഥാർത്ഥത്തിൽ അമ്മാവനാണെന്ന് കണ്ടെത്തി യുവാവ്

ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ അധികം താമസമില്ലാതെ ഒരാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതോടെ വീണ്ടും വൈറലായി. ” മദ്യവും കിട്ടി, ടച്ചിങ്‌സായി മീനും കിട്ടി. ഇനി കടലിൽ തന്നെ ചിൽ ചെയ്യാമല്ലോ എന്നാണ് ഗ്രെയ്ൻ ദവെയ്‌ന്റെ കമന്റ്. ‘ഇതല്ലേ, ഡബിൾ ധമാക്ക’ എന്നാണ് യൂജിൻ എന്ന് പേരുള്ള യൂട്യൂബ് ഉപഭോക്താവ് കുറിച്ചിരിക്കുന്നത്.

അന്യഗ്രഹജീവി ബോയ്‌ഫ്രണ്ട്‌ കൊള്ളാം! ഭൂമിയിലെ ആണുങ്ങളേക്കാൾ നല്ലതെന്ന് യുവതി
അതെ സമയം ബഹുഭൂരിപക്ഷം പേരും ഈ വീഡിയോ വ്യാജമായി തയ്യാറാക്കിയതാണ് എന്ന് അഭിപ്രായപ്പെടുന്നവരാണ്. “അയാൾ തന്നെ വായിലൂടെ മീനിന്റെ അകത്തേക്ക് കുപ്പി തള്ളികയറ്റിയ ശേഷം മുറിച്ചെടുക്കുന്നതുപോലെ അഭിനയിക്കുന്നതാണ്” എന്ന് ജെയ്ദിപ് മജുൻഡാർ കുറിച്ചു. ഇതൊരു പ്രാങ്ക് വീഡിയോ ആണെന്നും, മീനുകൾ ഇത്തരം വസ്തുക്കൾ തിന്നില്ല എന്നും ആദിത്യ രാജ് കമന്റ് ചെയ്തിട്ടുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : man finds unopened fireball whisky from fish’s belly
Malayalam News from malayalam.samayam.com, TIL Network

Exit mobile version