സന്ദര്‍ശകര്‍ക്കും വിസ തീര്‍ന്നവര്‍ക്കും അബുദബി വാക്‌സിന്‍ നല്‍കും

സന്ദര്‍ശകര്‍ക്കും-വിസ-തീര്‍ന്നവര്‍ക്കും-അബുദബി-വാക്‌സിന്‍-നല്‍കും

മനാമ > യുഎഇ തലസ്ഥാനമായ അബുദബിയില്‍ സന്ദര്‍ശകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും. അബുദബി എമിറേറ്റ് നല്‍കിയ വിസയോ, അബുദബി പ്രവേശന കേന്ദ്രങ്ങളില്‍ സ്റ്റാമ്പ് ചെയ്ത ഓണ്‍ അറൈവല്‍ വിസയോ ഉള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. സിനോഫാം, ഫൈസര്‍ ബയോടെക് എന്നീ വാക്‌സിനുകള്‍ സൗജന്യമായാണ് നല്‍കുക.

വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യരായവരുടെ വിവരം അബുദബി ഹെല്‍ത്ത് സെര്‍വീസ് കമ്പനി (സേഹ) ആപ്പില്‍ ലഭ്യമാണ്. കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസ, എന്‍ട്രി പെര്‍മിറ്റ് വിഭാഗക്കാര്‍ക്ക് ഈ മാസാദ്യം മുതല്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. വാക്‌സിന്‍ ലഭ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെ എമിറേറ്റ്‌സിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും.  ദുബായ് ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളില്‍ ഈ സേവനം ലഭ്യമാണോ എന്ന കാര്യം വ്യക്തമല്ല.

അബുദബി എമിറേറ്റ് ഉള്‍പ്പെടെ യുഎഇയില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജ്ജിതമാണ്. ജനസംഖ്യയുടെ 85 ശതമാനത്തിലധികം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 16 വയസും അതിനു മുകളിലും പ്രായക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 60 വയസും അതില്‍ കൂടുതലുമുള്ള താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനും ഇതിനകം കുത്തിവയ്പ് നല്‍കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുമുള്ള ശ്രമത്തിലാണ് രാജ്യം. മൂന്നു മുതല്‍ 17 വയസ്സ് വരെ പ്രായക്കാരായ കുട്ടികളില്‍ കോവിഡ് 19 വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ച്  അബുദാബി രോഗപ്രതിരോധ ബ്രിഡ്ജ് പഠനവും നടത്തുന്നുണ്ട്.

രോഗ ബാധ കുറയുന്നതിന്റെയും വാക്‌സിനേഷന്‍ ഊര്‍ജിതമായതിന്റെയും പാശ്ചാത്തലത്തില്‍ ടൂറിസം മേഖല തുറക്കുന്നതുള്‍പ്പെടെ അബുദബി കൂടുതല്‍ ഇളവുകള്‍ അടുത്തു രന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version