ബഹ്‌റൈൻ പ്രവേശന നിബന്ധന പുതുക്കി

ബഹ്‌റൈൻ-പ്രവേശന-നിബന്ധന-പുതുക്കി

മനാമ > കോവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ഭാഗിക അടച്ചിടൽ ജൂലൈ രണ്ടുവരെ നീട്ടി. എല്ലാ നിയന്ത്രണങ്ങളും തുടരും. വിവിധ രാജ്യങ്ങളിൽനിന്ന്‌ ബഹ്‌റൈനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി.

ഇന്ത്യ ഉൾപ്പെടെ റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 48 മണിക്കൂറിനിടെ നടത്തിയ ക്യൂആർ കോഡോടുകൂടിയ പിസിആർ സർട്ടിഫിക്കറ്റും മറ്റു രാജ്യക്കാർ 72 മണിക്കൂറിനിടെ നടത്തിയ പിസിആർ സർട്ടിഫിക്കറ്റും പുറപ്പെടുന്ന വിമാനത്താവളത്തിൽ ഹാജരാക്കണം. ആറു വയസ്സുവരെയുള്ളവർക്ക് ഇതാവശ്യമില്ല. ബഹ്‌റൈനിൽ എത്തി പത്താം നാളിലും പരിശോധനയുണ്ട്.

റെഡ്‌ലിസ്റ്റ് രാജ്യക്കാർക്ക് 10 ദിവസം ക്വാറന്റൈയ്ൻ ഉണ്ട്. റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽനിന്ന്‌ ബഹ്‌റൈൻ പൗരന്മാർക്കും റസിഡൻസ് വിസയുള്ളവർക്കും മാത്രമാണ് പ്രവേശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version