കല കുവൈറ്റ്‌ മാതൃഭാഷ പ്രവേശനോത്സവം നാളെ

കല-കുവൈറ്റ്‌-മാതൃഭാഷ-പ്രവേശനോത്സവം-നാളെ

കുവൈറ്റ്‌ സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും മാതൃഭാഷ സമിതിയും സംയുക്തമായി കഴിഞ്ഞ 30 വർഷമായി നടത്തി വരുന്ന സാംസ്‌കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ പ്രവേശനോത്സവം ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ഓൺലൈനായി നടക്കും.

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. മുഖ്യാഥിതിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ ദാമോദരൻ പങ്കെടുക്കും. പ്രവേശനോത്സവത്തിലേക്ക് കുവൈറ്റിലെ മുഴുവൻ ഭാഷ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version