അബുദാബിയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച ശിവരാമന്റെ മൃതദേഹം സംസ്‌കരിച്ചു

അബുദാബിയിൽ-കോവിഡ്‌-ബാധിച്ച്‌-മരിച്ച-ശിവരാമന്റെ-മൃതദേഹം-സംസ്‌കരിച്ചു

അബുദാബി > അബുദാബിയിൽ കോവിഡ് ബാധിച്ച്‌ മരിച്ച തൃശൂർ ചാഴൂർ സ്വദേശി ശിവരാമന്റെ മൃതദേഹം കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്‌സിന്റെയും പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബനിയാസ് സെൻട്രൽ മോർച്ചറി പരിസരത്തുള്ള പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ച് മാറ്റുകയും ചെയ്‌ത ശിവരാമൻ  അബുദാബി ഷെയ്ക്ക് ഷഖ്‌ബൂത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചെക്ക് കേസുകൾ കാരണം നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എഞ്ചിനീയർ കൂടിയായ ശിവരാമൻ. പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയതോടെ ബനിയാസ് സെൻട്രൽ മോർച്ചറി പരിസരത്തുള്ള ശ്‌മ‌ശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version