വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യ; അന്വേഷണ ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പിക്ക്

വള്ളിക്കുന്നത്തെ-സുചിത്രയുടെ-ആത്മഹത്യ;-അന്വേഷണ-ചുമതല-ചെങ്ങന്നൂർ-ഡിവൈഎസ്പിക്ക്

Authored by

Samayam Malayalam | Updated: 26 Jun 2021, 09:33:00 PM

സുചിത്ര മരിക്കുമ്പോൾ ഭർതൃപിതാവും മാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കിടപ്പു മുറിയിലാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിവരങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

suchithra

മരണപ്പെട്ട സുചിത്ര

ഹൈലൈറ്റ്:

  • പത്തൊൻപതുകാരിയാണ് മരിച്ചത്
  • ഒരു മാസം മുമ്പാണ് ഭർത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്
  • ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷിക്കും

ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തുങ്ങി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. ചെങ്ങന്നൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കായംകുളം ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ദിവസങ്ങൾക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുചിത്ര മരിക്കുമ്പോൾ ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാർച്ച് 21 നാണ് വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം നടന്നത്. ഒരു മാസം മുമ്പാണ് വിഷ്ണു ഝാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഫോൺ വിവരങ്ങൾ അടക്കം പരിശോധിച്ച് പഴുതടച്ച അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : alappuzha suchitra death will investigated by chengannur dysp
Malayalam News from malayalam.samayam.com, TIL Network

Exit mobile version