ചാല മാര്‍ക്കറ്റിലെ തീ അണച്ചു

ചാല-മാര്‍ക്കറ്റിലെ-തീ-അണച്ചു

തിരുവനന്തപുരം> തിരുവനന്തപുരം ചാല മാര്‍ക്കറ്റിലുണ്ടായ തീ അണച്ചു.കടയ്ക്കുള്ളില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് കളക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.
 ചാലയിലെ മഹാദേവ ടോയ്‌സിലുണ്ടായ തീപിടുത്തത്തില്‍ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങള്‍ കത്തിനശിച്ചു

കടയുടെ രണ്ടാം നിലയാണ് അഗ്‌നിക്കിരയായത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. വലിയ അത്യാഹിതമാണ് ഇതിനാല്‍ ഒഴിവായത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് എത്തിയത്. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കട ഒരു രാജസ്ഥാന്‍ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളാണ് തീപിടുത്ത സമയത്ത് കടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ഇയാള്‍ രക്ഷപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version