വൈൽഡ് ആൻഡ് റോ ആക്ഷനുമായി അമിത് ചക്കാലക്കൽ ചിത്രം ജിബൂട്ടി.!

കൊച്ചി : യുവ നടൻ അമിത്‌ ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം ‘ജിബൂട്ടി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കാണ്. ചിത്രത്തിന്റെ റിലീസ്‌ തിയതി ഉടൻ പ്രഖ്യാപിക്കും.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ സനൂപ്‌ ഇ.സി, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version