മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക രണ്ടാം വാര്‍ഷികം ആചരിച്ചു

മെൽബൺ-സെ.-ഗ്രീഗോറിയോസ്-ഇന്ത്യൻ-ഓർത്തഡോക്സ്-ഇടവക-രണ്ടാം-വാര്‍ഷികം-ആചരിച്ചു

മെൽബൺ> പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ രണ്ടാം വാർഷികം ജൂണ്‍ 27 നു ആഘോഷിച്ചു. 

വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷമായിരുന്നു ചടങ്ങ്. പള്ളി പുരയിടത്തോടു ചേര്‍ന്നുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം ഇടവകയ്ക്കായി  വാങ്ങുകയും കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെവലപ്പ്മെന്‍റെ കമ്മറ്റി കണ്‍വീനര്‍ ഷാജു സൈമണ്‍ ഈ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. പ്രതിപാദിച്ചു.  സെക്രട്ടറി സഖറിയ ചെറിയാൻ നന്ദി പറഞ്ഞു.

ആശിര്‍വാദത്തിനു ശേഷം വികാരി റവ. ഫാ. സാം ബേബി, കൈക്കാരന്‍ ലജി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ റിബ്ബണ്‍ മുറിച്ചു ഇടവകാംഗങ്ങള്‍ പുതിയ സ്ഥലത്തേക്ക് പ്രവേശിച്ചു.  വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന യോഗത്തില്‍ മദ്രാസ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version