പോത്തീസ് ആടി സെയില്‍ തുടങ്ങി; ജയസൂര്യ ബ്രാന്‍ഡ് അംബാസഡര്‍

പോത്തീസ്-ആടി-സെയില്‍-തുടങ്ങി;-ജയസൂര്യ-ബ്രാന്‍ഡ്-അംബാസഡര്‍

കൊച്ചി > ടെക്സ്റ്റൈൽ റീട്ടെയിൽ ശൃംഖല പോത്തീസിന്റെ കേരളത്തിലെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നടൻ ജയസൂര്യയെ തെരഞ്ഞെടുത്തു. കൊച്ചി ഷോറൂം സന്ദർശിച്ച ജയസൂര്യ പുതിയ ടിവി പരസ്യം പുറത്തിറക്കി ആടി സെയിൽ ഉദ്ഘാടനം ചെയ്‌തു. ജനറല്‍ മാനേജര്‍ വിനോദ് ജെ മുണ്ടേക്കാട്, എജിഎം എം ജ​ഗദീഷ്, എച്ച്ആര്‍ അനീഷ് ഭാസ്‌കരന്‍, സൂപ്പര്‍സ്റ്റോര്‍ ജിഎം സുധീര്‍ കണക്കോട് എന്നിവർ പങ്കെടുത്തു.

ചെന്നൈ ആ​സ്ഥാനമായ പോത്തീസിന് കൊച്ചിയിലും തിരുവനന്തപുരത്തും ഷോറൂമുണ്ട്. ആടി സെയിലിൽ പുതിയ വസ്‌ത്രശേഖരവുമായി ഡിസ്കൗണ്ട് നൽകുന്നുവെന്നും വസ്‌ത്രങ്ങളുടെ വന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നും ഉടമകൾ അറിയിച്ചു. എല്ലാ തുണിത്തരങ്ങള്‍ക്കും അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കിഴിവുമുണ്ട്‌. ഓഫര്‍ 31 വരെ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version