10 വയസുള്ള മകളുടെ കിടപ്പുമുറിയിലേക്ക് എത്തി നോക്കി സ്വയംഭോഗം ചെയ്തു; പിന്നാലെ പോയി അച്ഛൻ നിറയൊഴിച്ചു

10-വയസുള്ള-മകളുടെ-കിടപ്പുമുറിയിലേക്ക്-എത്തി-നോക്കി-സ്വയംഭോഗം-ചെയ്തു;-പിന്നാലെ-പോയി-അച്ഛൻ-നിറയൊഴിച്ചു

| Samayam Malayalam | Updated: 30 Jun 2021, 03:13:00 PM

തന്റെ മകളുടെ കരച്ചിൽ കേട്ടാണ് കിടപ്പുമുറിയിലേക്ക് മാതാപിതാക്കള്‍ ഓടി എത്തിയത്. ഈ സമയത്ത് ജനാലയ്ക്ക് പുറത്ത് സ്വയം ഭോഗം ചെയ്ത് നിൽക്കുന്നതാണ് കണ്ടത്. കൂടുതൽ ആളുകളെ കണ്ടതോടെ ഇയാള്‍ അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു

Crime scene rep. (1).

പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • തന്റെ മകളുടെ കരച്ചിൽ കേട്ടാണ് കിടപ്പുമുറിയിലേക്ക് മാതാപിതാക്കള്‍ ഓടി എത്തിയത്
  • ഈ സമയത്ത് ജനാലയ്ക്ക് പുറത്ത് സ്വയം ഭോഗം ചെയ്ത് നിൽക്കുന്നതാണ് കണ്ടത്
  • കൂടുതൽ ആളുകളെ കണ്ടതോടെ ഇയാള്‍ അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു

ഹോസ്റ്റൺ: മകളുടെ മുറിയിലേക്ക് ഒളിച്ച് നോക്കിയ ആളെ ദമ്പതികള്‍ പിന്തുടര്‍ന്ന് വെടിവച്ചു. അമേരിക്കയിലെ ടെക്സാസിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്.

Also Read : കോവിഷീൽഡ് വാക്സിൻ യൂറോപ്യൻ യൂണിയൻ തള്ളിയോ? സത്യമെന്ത്

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തന്റെ മകളുടെ കരച്ചിൽ കേട്ടാണ് കിടപ്പുമുറിയിലേക്ക് മാതാപിതാക്കള്‍ ഓടി എത്തിയത്. ഈ സമയത്ത് ജനാലയ്ക്ക് പുറത്ത് സ്വയം ഭോഗം ചെയ്ത് നിൽക്കുന്നതാണ് കണ്ടത്.

കൂടുതൽ ആളുകളെ കണ്ടതോടെ ഇയാള്‍ അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന പെണ്‍കുട്ടിയുടെ പിതാവ് അടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് എത്തുകയും തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടി വയ്ക്കുകയുമായിരുന്നു. നാല് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഫോക്സ് ന്യൂസിലെ ഒരു റിപ്പോർട്ടിൽ പെൺകുട്ടിയുടെ അമ്മയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

നുഴഞ്ഞ് കയറിയ ആളെ കണ്ടപ്പോള്‍ തന്നെ മാതാപിതാക്കള്‍ ഇരുവരും തോക്കുകള്‍ കൈവശം കരുതിയിരുന്നു. ഇയാള്‍ ഓടുന്നത് കണ്ടതോടെ പിന്നാലെ ഓടുകയായിരുന്നു. പിന്നീട്, തോക്ക് ചൂണ്ടിക്കൊണ്ട് പോലീസ് എത്തുന്നത് വരെ നിലത്ത് കിടക്കുവാൻ പറയുകയായിരുന്നു. എന്നാൽ, ഇയാള്‍ രക്ഷപ്പെടുകയും വലറോ ഗ്യാസ് സ്റ്റേഷനിലേക്ക് പോകുകയുമായിരുന്നു.

പോലീസിനെ വിളിക്കാൻ ഭർത്താവ് അകത്തേക്ക് പോയ സമയത്ത് യുവതി പ്രതിയെ തോക്കിൻമുനയിൽ നിർത്തുകയും ചെയ്തിരുന്നു. ഈ സമയത്ത്, പ്രതി യുവതിയെ കീഴടക്കി സ്വന്തം തോക്ക് കൈവശമാക്കുകയുമായിരുന്നു.

ഇതിനിടയിൽ, യുവതിയുടെ ഭർത്താവ് രക്ഷാപ്രവർത്തനത്തിനെത്തി, ഭാര്യയെ കൊല്ലുമെന്ന് ഭയന്ന് പ്രതിക്ക് നേരെ ഒന്നിലധികം വെടിയുതിർക്കുകയും ചെയ്തു. തങ്ങള്‍ അയാളെ വെടിവയ്ക്കണമെന്ന് കരുതിയതല്ല. അയാള്‍ക്ക് വേണ്ടിയും അയാളുടെ കുടുംബത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്ന് യുവതി പറഞ്ഞു.

‘ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും വധിക്കും’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി
ഗുരുതരാവസ്ഥയിലായെങ്കിലും പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ഐഡന്റിറ്റി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗുരുതരാവസ്ഥയില്‍ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രതിയുടെ തിരിച്ചറിയൽ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : man shoots intruder peeping into his minor daughter’s bedroom
Malayalam News from malayalam.samayam.com, TIL Network

Exit mobile version