ചൂണ്ടയുടെ കൊളുത്തിൽ തൂക്കിയിട്ട ശേഷം വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. തങ്ങളുടെ വള്ളത്തിനടിയിൽ നായ വന്നു കിടന്നതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
പ്രതീകാത്മക ചിത്രം | Pixabay
ഹൈലൈറ്റ്:
- വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു
- മൂന്നു പേർ ചേർന്നാണ് കൃത്യം നടത്തിയത്
- തനിക്ക് വധഭീഷണിയുണ്ടെന്ന് നായയുടെ ഉടമ
തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തു നായയെ അടിച്ചു കൊന്നു. ക്രിസ്തുരാജിന്റെ വളർത്തു നായയെയാണ് അടിച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിന്റെ സംഘം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രിസ്തുരാജ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്.
മൂന്നു പേർ ചേർന്നാണ് നായയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചൂണ്ടയുടെ കൊളുത്തിൽ തൂക്കിയിട്ട ശേഷം വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. വള്ളത്തിന്റെ അടിയിൽ നായ പോയി കിടന്നതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ക്രിസ്തുരാജ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ക്രിസ്തുരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സംഭവം പുറത്തായതോടെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആക്രമി സംഘം ക്രിസ്തുരാജിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
താനിപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ക്രിസ്തുരാജ് പറഞ്ഞു. തന്റെ വീട്ടിലെത്തിയ സംഘം സാധനങ്ങൾ വലിച്ചെറിയുകയും സഹോദരിയെ മർദ്ദിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലത്ത് വിഴിഞ്ഞം പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവൻ പണയം വെച്ച് ‘സ്‌പെഷ്യൽ ഡ്രൈവ്’; കാട്ടാനകളെ വനത്തിലേക്ക് തുരത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pet dog killed by group of people in adimalathura
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download