പ്രിയദര്‍ശന്റെ “ഹംഗാമ 2′ ട്രെയിലർ; മിന്നാരത്തിന്റെ ഹിന്ദി റീമേക്ക്‌

പ്രിയദര്‍ശന്റെ-“ഹംഗാമ-2′-ട്രെയിലർ;-മിന്നാരത്തിന്റെ-ഹിന്ദി-റീമേക്ക്‌

അഞ്ച്‌ വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ഹംഗാമ 2’വിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ജൂലൈ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്‌ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു 2003ല്‍ പുറത്തിറങ്ങിയ ഹംഗാമ.

പ്രിയദർശൻ – മോഹൻലാൽ കൂട്ടുക്കെട്ട് ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version