അപ്പാനിയുടെ ‘മോണിക്ക’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അപ്പാനിയുടെ-‘മോണിക്ക’-ടൈറ്റില്‍-പോസ്റ്റര്‍-റിലീസ്-ചെയ്തു

നടന്‍ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്‌സീരീസ് ‘മോണിക്ക’ യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍  അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.
 
ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് മോണിക്കയുടെ കഥ സഞ്ചരിക്കുന്നത്. ഹാസ്യമാണ് മോണിക്കയുടെ കേന്ദ്രപ്രമേയം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു ചിത്രീകരണം.

ചിത്രം ഉടന്‍ റിലീസ് ചെയ്യും.അഭിനേതാക്കള്‍ – ശരത്ത് അപ്പാനി, രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്‌ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍) ഷൈനാസ് കൊല്ലം, രചന, സംവിധാനം- ശരത്ത് അപ്പാനി, നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version