ഹൈലൈറ്റ്:
- 16കാരന്‍ വെടിയേറ്റ് മരിച്ചു
- വെടിപൊട്ടിയത് 19കാരന്‍റെ കൈയ്യിൽ നിന്നും
- കൊലപാതകമെന്ന് ബന്ധുക്കള്‍
ആഗ്ര: ഉത്തർപ്രദേശിൽ കല്യാണത്തിനിടെ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. ധർമ്മേന്ദ്ര സിങ്ങനെ പത്താംക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വരന്‍റെ കസിനാണ് അപകടത്തിൽപ്പെട്ട കുട്ടിയെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ആഗ്രയിലെ ഖാന്‍ദൗലി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ മനപ്പൂർവം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ശ്രീ വൃന്ദാവൻ ഗാർഡനിൽ നടന്ന വിവാഹച്ചടങ്ങുകൾക്കിടെയാണ് തോക്കിൽ നിന്ന് വെടിപൊട്ടുന്നതും കുട്ടിയ്ക്ക് ജീവൻ നഷ്ടമാകുന്നതും.
സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ മാത്രമേ കൊലപാതകമാണോ, അതോ അപകടമരണമാണോ എന്ന് കണ്ടെത്താൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. അബദ്ധത്തില്‍ വെടിപൊട്ടിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിരമിച്ച സൈനികന്‍റെ പേരിലുള്ളതാണ് അപകടമുണ്ടാക്കിയ തോക്ക്. 19കാരന്‍റെ കൈയ്യിൽ നിന്നായിരുന്നു വെടിപൊട്ടിയത്. വിവേകെന്നാണ് ഇയാളുടെ പേര്.
വിവേകിന് തോക്ക് നോക്കാന്‍ കൊടുത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്ക് നോക്കുന്നതിനിടെ കാഞ്ചി അബദ്ധത്തില്‍ വലിച്ചതാകാമെന്നാണ് കരുതുന്നത്. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിൽ നിന്നായിരുന്നു കുട്ടിയ്ക്ക് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹത്തിൽ പങ്കെടുക്കാനായി ജൂൺ 28നാണ് ധർമേന്ദ്ര ആഗ്രയിലെത്തിയത്. സഹോദരനെ മനപൂർവം കൊലപ്പെടുത്തിയതാണെന്നാണ് ധർമേന്ദ്രയുടെ സഹോദരൻ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
ന്യൂസിലാൻ്റ് പ്രധാനമന്ത്രിയുടെ മറുപടി കത്ത്! നാട്ടിൽ താരമായി ആയിഷ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : relative’s gun kills boy during firing wedding at agra
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download