പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു

പെൽവിസ്-സിഗ്മ-ഫാഷൻ-ഫെസ്റ്റിവൽ-സമാപിച്ചു

കോഴിക്കോട് > ദക്ഷിണേന്ത്യയിലെ വസ്ത്രനിർമാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിച്ച പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസങ്ങളായി കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന ഫെസ്റ്റിവലിൽ 5000ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്ത്രനിർമാതാക്കാളും,മിഡിൽ ഈസ്റ്റ്,യൂറോപ്പ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 100 ൽ അധികം കയറ്റുമതിക്കാരും മേളയിൽ പങ്കെടുത്തു.170 സ്‌റ്റാളുകളിലായി രാജ്യമെമ്പാടുമുള്ള 90 പ്രദർശകർ പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും അവതരിപ്പിച്ചു.

മേളയിലെത്തിയ ചെറുകിട വ്യാപാരികളിൽ നിന്ന്‌ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായി തെരഞ്ഞെടുത്ത തിരൂർ സ്വദേശി ഷാനിക്ക് ഡോട്ട്സ് കാർഗോ സ്പോൺസർ ചെയ്ത ബിഎംഡബ്ല്യു ജി 310 ആർ സ്‌പോർട്‌സ്‌ ബൈക്ക്‌ സമ്മാനമായി നൽകി.സിഗ്മ പ്രസിഡന്റ് അൻവർ യു ഡി, ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറർ ഷെരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ്‌ അബ്ദുൾ റഷീദ്, ജോയിന്റ് സെക്രട്ടറി നെൽസൺ എന്നിവർ സംസാരിച്ചു. സിഗ്മ ഫാഷൻ ഫെസ്റ്റിവൽ ചെയർമാൻ ഫിറോസ് ഖാൻ, കൺവീനർ ഇർഷാദ് അഹമ്മദ്‌, പ്രോജക്‌ട് കോ ഓർഡിനേറ്റർ ഷെജു ടി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version