പതിവായി നിങ്ങൾ ചെയ്യുന്ന വ്യായാമങ്ങൾ മടുപ്പിക്കുന്നതാണോ? എങ്കിൽ ഈ വ്യായാമ രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ? ഒട്ടും ബോറടി ഇല്ലാതെ ആസ്വദിച്ച് ചെയ്യാവുന്ന ഒന്നാണ് നൃത്തം.
ഡാൻസ് ശീലമാക്കാം, ഗുണങ്ങൾ നിരവധി
ഹൈലൈറ്റ്:
- നൃത്തം ചെയ്യുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
- വഴക്കം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും
നിങ്ങളുടെ വയസ്സ് ഏഴോ അല്ലെങ്കിൽ എഴുപതോ ആണെങ്കിലും, നൃത്തം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും രസകരമായ ഒരു വ്യായാമമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. നിങ്ങൾ നൃത്തം ചെയ്യാൻ തയ്യാറാണെങ്കിൽ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. നൃത്തം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മൂല്യവത്തായ 8 ആരോഗ്യ ആനുകൂല്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയമിടിപ്പ് സ്ഥിരമാക്കുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നൃത്തമാണ്. നിങ്ങൾ ഈ വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ കരുത്തിൽ ഒരു പുരോഗതി അനുഭവപ്പെടും, മാത്രമല്ല ശ്വാസം മുട്ടുന്നു എന്ന തോന്നൽ ഉണ്ടാകില്ല.
വഴക്കം മെച്ചപ്പെടുത്തുന്നു
എല്ലുകളിലും പേശികളിലുമുണ്ടാവാൻ സാധ്യതയുള്ള ദൈനംദിന ജീവിതത്തിലെ പരിക്കുകളിൽ നിന്ന് വിട്ടുനിൽക്കാൻ ബലമുള്ള സന്ധികളും പേശികളും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, മാത്രമല്ല സന്ധി വേദന കുറയ്ക്കാനും അത് സഹായിക്കുന്നു. നൃത്തം നിങ്ങളുടെ ശരീരത്തെ വഴക്കമുള്ളതാക്കുന്നു, ഇത് നിങ്ങളുടെ ശരീരം ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിലെ നിരവധി കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന സന്ധികളിലെ കാഠിന്യത്തെ തടയുന്നു.
ബാലൻസ് മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു
നിങ്ങൾ ചെറുപ്പം മുതലേ നൃത്തം ചെയ്യാൻ തുടങ്ങിയാൽ, ബാലൻസ് കുറവ് നിങ്ങൾ അനുഭവിക്കുകയില്ല, മാത്രമല്ല നിങ്ങൾ പ്രായമാകുമ്പോഴും സാധാരണ പോലെ നടക്കാൻ കഴിയും. നിങ്ങളുടെ ശരീരത്തിൽ ആ സ്ഥിരത നിങ്ങൾ സൃഷ്ടിച്ചിരിക്കാമെന്നതാണ് ഇതിന് കാരണം. ശരീരത്തിൽ മികച്ച നിയന്ത്രണം നേടുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളെ സഹായിക്കും.
തലച്ചോറിനുള്ള മികച്ച വ്യായാമം
നൃത്തം നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും പ്രായമാകുന്തോറും ഉണ്ടാവാൻ സാധ്യതയുള്ള ഓർമ്മക്കുറവ് അല്ലെങ്കിൽ ഡിമെൻഷ്യയെ തടയുകയും ചെയ്യുന്നു. ഇത് മാനസിക വ്യായാമത്തിന്റെ മികച്ച രൂപമാണ്. പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ ടാപ്പ് ഡാൻസിംഗ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ചലനങ്ങളുടെ മാറ്റത്തിലൂടെയും വ്യത്യസ്ത നീക്കങ്ങളും പാറ്റേണുകളും പഠിക്കുന്ന കാര്യം ഓർമ്മിപ്പിക്കുന്നതിലൂടെയും ഇത് നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു
അതിശയകരമായ രീതിയിൽ സമ്മർദ്ദം കുറയ്ക്കുന്ന സ്ട്രെസ്-ബസ്റ്ററാണ് ഡാൻസ്. നിങ്ങൾക്ക് താഴ്ന്ന മനസികനിലയോ സമ്മർദ്ദമോ ഉത്കണ്ഠയോ വിഷാദമോ തോന്നുന്നുണ്ടെങ്കിൽ, നൃത്തം ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇതിനായി നൃത്തം ചെയ്യാൻ അറിയണമെന്നില്ല. സംഗീതത്തിന്റെ താളം അനുസരിച്ച് ശരീരം ചലിപ്പിക്കുക മാത്രം ചെയ്താൽ മതി. ഒപ്പം നിങ്ങളുടെ സമ്മർദ്ദങ്ങളെല്ലാം എങ്ങോ പോയ്മറയുമെന്ന് കാണുക.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
പതിവായി നൃത്തം ചെയ്യുന്നത് അധിക കലോറി എരിച്ച് കളയാൻ സഹായിക്കുന്നു. ഒരു ശരാശരി വ്യക്തി നൃത്തം ചെയ്യുന്ന മണിക്കൂറിൽ 300-800 കലോറി കത്തിക്കുന്നു, അത് നിങ്ങളുടെ ഭാരം, വ്യായാമ തീവ്രത, നിങ്ങൾ അവതരിപ്പിക്കുന്ന നൃത്ത രീതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എയ്റോബിക് ഡാൻസ് ഫോം, ഈ സാഹചര്യത്തിൽ, ജോഗിംഗ് അല്ലെങ്കിൽ സൈക്ലിംഗ് പോലെ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലിപിഡ് നിയന്ത്രണത്തിന് നൃത്തം സഹായിക്കുന്നു. മാനസികമായും ശാരീരികമായും ഉയർന്ന ഇടപഴകൽ ഉൾക്കൊള്ളുന്ന ബോൾറൂം നൃത്തം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
സന്തോഷവും ഉന്മേഷവും നൽകുന്നു
ചിരി ഏറ്റവും മികച്ച മരുന്നാണെന്നും സന്തോഷമായി തുടരുന്നത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളിൽ പകുതിയും നിങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നുവെന്നും പറയപ്പെടുന്നു. നൃത്തം ആ സന്തോഷവും ഉന്മേഷവും നിങ്ങൾക്ക് നൽകുന്നു. അതിനാൽ നിങ്ങളുടെ വൈകാരികവും മാനസികവുമായ ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു.
വായ്നാറ്റത്തിന് പരിഹാരം ഇതാ ഇങ്ങനെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is why dancing is the best exercise you can do at home
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download