ഹൈലൈറ്റ്:
- സംഭവം പുലര്‍ച്ചെ ഒന്നരയോടെ
- പെണ്‍കുട്ടിയെ തന്റെ ഒപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് ബഹളം
- ജനൽ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും കൈയ്യിലുള്ള പെട്രോള്‍ കുപ്പി ഉയര്‍ത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു
അയിരൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിൽ പെട്രോൾകുപ്പിയുമായി എത്തി ഭീകരാന്തരീക്ഷമുണ്ടാക്കി യുവാവ്. പത്തനംതിട്ട അയിരൂറിലാണ് ഇത്തരത്തിൽ സംഭവമുണ്ടായിരിക്കുന്നത്. പിന്നീട്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നടയറ തൊടുവേ പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ(18) ആണ് അറസ്റ്റിലായത്.
Also Read : റെക്കോര്‍ഡ് വാക്സിനേഷനുമായി ഇന്ത്യ, രണ്ടാമത് അമേരിക്ക; രാജ്യത്തെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം; പ്രത്യേക മാർഗരേഖ
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. തിരുവനന്തപുരം ചെമ്മരുതി സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ നൗഫൽ പെണ്‍കുട്ടിയെ തന്റെ ഒപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.
അക്രമാസക്തനായ യുവാവ് വീടിന്റെ ജനൽ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും കൈയ്യിലുള്ള പെട്രോള്‍ കുപ്പി ഉയര്‍ത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് എത്തിയെങ്കിലും ഈ സമയത്ത് അക്രമാസക്തനായിരുന്ന നൗഫൽ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. എങ്കിലും തന്ത്രപരമായി പോലിസ് പ്രതിയെ കീഴപ്പെടുത്തുകയും ചെയ്തു.
കുറച്ച് നാളുകള്‍ക്ക് മുൻപാണ് സംഭവങ്ങള്‍ക്ക് തുടക്കമുണ്ടായത്. പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് നൗഫൽ ഒരു ദിവസം പെൺകുട്ടിയോടെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, വിവരം പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ നൗഫലിനെ വിലക്കുകയും ചെയ്തു.
പ്ലസ്ടു ഓൺലൈൻ പഠന ഗ്രൂപ്പിൽ നിന്നും സുഹൃത്ത് വഴി പെണ്‍കുട്ടിയുടെ മൊബൈൽ നമ്പർ കരസ്തമാക്കുകയും ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു.
പ്രതി ലഹരി മരുന്നിന്റെ അടിമയാണെന്ന് പോലീസ് നൽകുന്ന സൂചന. പോലിസ് അറസറ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ayroor youth arrested for threatening girl who rejected his love
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download