വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ടാറ്റാ എലക്സിയിൽ ജോലി നേടിയവർക്ക് മോഹൻലാലിന്റെ അനുമോദനം

വിശ്വശാന്തി-ഫൗണ്ടേഷൻ-സ്കോളർഷിപ്പ്:-ടാറ്റാ-എലക്സിയിൽ-ജോലി-നേടിയവർക്ക്-മോഹൻലാലിന്റെ-അനുമോദനം

കൊച്ചി> വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പാക്കിയ ‘വിശ്വശാന്തി ടാറ്റാ എലക്സി ശിക്ഷ സ്കോളർഷിപ്’ പദ്ധതിയുടെ ഭാഗമായി പഠിപ്പിച്ച 60 വിദ്യാർത്ഥികൾക്ക്  ജോലി ലഭിച്ചു. ടാറ്റ എലക്സിയിൽ  ജോലി നേടിയ 60  വിദ്യാർഥികളെയും  മോഹൻലാൽ അനുമോദിച്ചു. എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുമോദിച്ചത്.  കേരളത്തിലെ 13 പോളിടെക്‌നിക്കുകളിൽനിന്നാണ് 60 കുട്ടികളെയും ജോലിക്ക് തിരഞ്ഞെടുത്തത്.

ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്‌ടർ വി നാരായണൻ, ഡയറക്‌ടർമാരായ മേജർ രവി, വിനുകൃഷ്‌ണൻ, ജഗദീശൻ, കൃഷ്ണകുമാർ, സജീവ്‌ സോമൻ, സ്‌മിത നായർ, ടാറ്റാ എലക്സി സെന്റർ ഡയറക്‌ടർ വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. 2022–-23 അധ്യയനവർഷത്തിലേക്ക്‌ സ്‌കോളർഷിപ്പിനായി 180 വിദ്യാർഥികളെ തെരഞ്ഞെടുത്തതായും മോഹൻലാൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version