ഈവനിങ് സ്‌നാക്‌സിന് പകരം ഹെല്‍ത്തിയായ ഓട്‌സ് സ്മൂത്തി ആയാലോ

ഈവനിങ്-സ്‌നാക്‌സിന്-പകരം-ഹെല്‍ത്തിയായ-ഓട്‌സ്-സ്മൂത്തി-ആയാലോ

ട്‌സ് ആരോഗ്യ ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഏത് പ്രായക്കാര്‍ക്കും കുടിക്കാവുന്ന ഓട്‌സ് സ്മൂത്തി തയ്യാറാക്കാം

ചേരുവകള്‍

  1. പാല്‍- ഒരു കപ്പ്
  2. ഓട്‌സ്- അരക്കപ്പ്
  3. പഴം- ഒന്ന്
  4. സപ്പോര്‍ട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക)
  5. ഇഞ്ചിനീര്- അര ടീസ്പൂണ്‍
  6. തേന്‍- അല്‍പം
  7. ഈന്തപ്പഴം- രണ്ടോ മൂന്നോ

തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കില്‍ ഐസ്‌ക്യൂബ്‌സ് കൂടി ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം. അല്‍പം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: oats smoothie for evening snack

Exit mobile version