പരവൂര്‍ സ്വദേശിയായ യുവാവാണ് ചാറ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് നൽകിയത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രേഷ്മ, ഗ്രീഷ്മ, ആര്യ
ഹൈലൈറ്റ്:
- ഗ്രീഷ്മയുടെ സുഹൃത്താണ് പോലീസിന് മൊഴി നൽകിയത്
- യുവാവിന്റെ മൊഴി രേഖപ്പെടുത്തും
- അനന്തു എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് സംസാരിച്ചിരുന്നത്
കൊല്ലം: കല്ലുവാതുങ്കൽ ഊഴായിക്കോട് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് വ്യാജ അക്കൗണ്ടിൽ നിന്നും കുട്ടിയുടെ അമ്മ രേഷ്മയോട് ചാറ്റ് ചെയ്തതെന്ന വിവരം നൽകിയ യുവാവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. കൂടുതൽ അന്വേഷണത്തിനായി രേഷ്മയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
പരവൂര്‍ സ്വദേശിയായ യുവാവാണ് ചാറ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് നൽകിയത്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. സൈബര്‍ വിദഗ്ദര്‍ നടത്തിയ പരിശോധനയിൽ ഗ്രീഷ്മയ്ക്ക് കൂടുതൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമായിരുന്നു.
അനന്തു എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് രേഷ്മയുമായി സംസാരിച്ചിരുന്നത്. ഈ വിവരം രേഷ്മയുടെ ഭര്‍ത്താവിന്റെ അമ്മ അറിഞ്ഞത് വൈകിയാണ്. രേഷ്മയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി അറിയാമായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഊഴായിക്കോട് എത്തിച്ച് കൂടുതൽ തെളിവ് ശേഖരിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police to record the statement of youth in kollam infant case
Malayalam News from malayalam.samayam.com, TIL Network