വെള്ളിയാഴ്ച രാത്രി സ്ഥലത്തെ പള്ളിക്ക് സമീപത്ത് നിന്ന് നാട്ടുകാർ നോക്കി നിൽക്കെയാണ് ഇയാൾ പതിനേഴുകാരന് നേരെ വെടിയുതിർത്തത്. പിന്നാലെ വീട്ടിലെത്തി മകളെയും അക്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- 15കാരിയായ മകളെയും സുഹൃത്തിനെയും വെടിവെച്ച് കൊന്നു
- പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
- സംഭവം വെള്ളിയാഴ്ച രാത്രി
മീററ്റ്: പതിനഞ്ചുകാരിയായ മകളുടെ പ്രണയ ബന്ധത്തിൽ അസ്വസ്ഥനായ പിതാവ് മകളെയും സുഹൃത്തായ 17കാരനെയും വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ബദൗലി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവമെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
തൗസീൻ എന്നയാളാണ് മകളെയും സുഹൃത്തായ കൗമാരക്കാരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി സ്ഥലത്തെ പള്ളിക്ക് സമീപത്ത് നിന്ന് നാട്ടുകാർ നോക്കി നിൽക്കെയാണ് ഇയാൾ പതിനേഴുകാരനെ വെടിവെച്ച് വീഴ്ത്തിയത്. ഇതിന് പിന്നാലെ വീട്ടിലെത്തിയ ഇയാൾ മകൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു.
Also Read : ക്ഷേത്രത്തിന് സമീപത്തു വെച്ച് മാംസാഹാരം കഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; യുവാവ് കഴിച്ചത് സോയാ ബീന്‍
രണ്ട് തവണയാണ് ഇയാൾ മകൾക്ക് നേരെ വെടിയുതിർത്തത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായതോടെ മീററ്റിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
Also Read : പുറത്തു പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്ന് ഭീഷണി; 14കാരിയെ രണ്ട് കൊല്ലത്തോളം പീഡിപ്പിച്ച് നാലുപേര്‍
മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കാമുകനെന്ന പേരിൽ ചാറ്റിങ്; രേഷ്മയെ കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയും! നിർണായക കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a man has been arrested in uttar pradesh’s meerut for allegedly attacking two minors
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download