കുവൈറ്റിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റിൽ-രക്തദാനക്യാമ്പ്-സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി>  സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെയും, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ എഴുപത്തിഞ്ചാമത് വാർഷികാഘോഷങ്ങളുടേയും ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ; 50 ൽ പരം പേർ രക്തദാനം നിർവ്വഹിച്ചു.
 
ക്യാമ്പിന്‍റെ  ഉദ്ഘാടനം  ചർച്ച് വികാരി ഫാദർ ജിബു ചെറിയാൻ രക്തം നൽകി നിർവ്വഹിച്ചു. മനോജ്‌ മാവേലിക്കര ബിഡി കെ, ജയിൻ കുര്യൻ, ബാബു ഏബ്രഹാം ജോൺ , അജീഷ് പോൾ തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു . ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന്  മാർ ബസേലിയോസ് യൂത്ത് അസോസിയേഷനുള്ള പ്രശംസാ ഫലകം രാജൻ തോട്ടത്തിൽ ബി ഡി കെ കൈമാറി.

ജിതിൻ ബിഡികെ സ്വാഗതവും, എം.ബി.വൈ.എ. സെക്രട്ടറി എമിൽ മോൻ മാത്യു നന്ദിയും രേഖപ്പെടുത്തി. ബിഡികെ കോ ഓർഡിനേറ്റർമാരായ ബിജി മുരളി, ദീപു ചന്ദ്രൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
 
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബിഡികെ പ്രവർത്തകരായ മുനീർ പിസി, ജോബി ബേബി, നളിനാക്ഷൻ, ശരത് കാട്ടൂർ, ശ്രീകുമാർ പുന്നൂർ, വിനോദ് കുമാർ, ബീന, ജോളി, ജിതിൻ പൊന്താസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 6999 7588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version