‘സ്ത്രീപക്ഷകേരളം’; കല കുവൈറ്റ് -വനിതാവേദി വെബിനാർ 11ന്

‘സ്ത്രീപക്ഷകേരളം’;-കല-കുവൈറ്റ്-വനിതാവേദി-വെബിനാർ-11ന്

കുവൈറ്റ് സിറ്റി > കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതക്കെതിരെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും വനിതാവേദി കുവൈറ്റും സംയുക്തമായി ‘സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യവുമായി വെബിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 11ന് വൈകുന്നേരം 07 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ മുഖ്യാഥിതിയായി സഖാവ് സി.എസ്. സുജാത പങ്കെടുക്കും. ഈ പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് , വനിതാവേദി കുവൈറ്റ് ഭാരവാഹികൾ പത്ര കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version