വാഴയിലയില്‍ വിളമ്പിയ ചോറും സാമ്പാറും അവിയലും, തന്റെ പ്രിയ ഭക്ഷണമെന്ന് കരീന കപൂര്‍

വാഴയിലയില്‍ വിളമ്പിയ കുത്തരി ചോറും, സാമ്പാറും, അവിയലും… കേരളത്തിലെ ഏതെങ്കിലും വീട്ടിലെയോ ഹോട്ടലിലെയോ ഉച്ചയൂണെന്ന്  വിചാരിക്കാന്‍ വരട്ടെ. ഇത് ബോളിവുഡ് താരം കരീന കപൂര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. തന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ന ക്യാപ്ഷനോടെയാണ് കരീന കേരള ഊണിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

‘My favourite meal,’ എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് വാഴയിലയില്‍ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉള്‍പ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. 

food

തന്റെ ഇഷ്ട ഭക്ഷണങ്ങളെ പറ്റി ഇതാധ്യമായല്ല താരം തുറന്നു പറയുന്നത്. സെലിബ്രിറ്റി കുക്കിങ് ഷോ സാര്‍ വേഴ്‌സസ് ഫുഡില്‍ തന്റെ രണ്ട് ഗര്‍ഭകാലത്തും ഇറ്റാലിയന്‍ ഭക്ഷണത്തോട് തോന്നിയ താല്‍പര്യം താരം തുറന്നു പറഞ്ഞിരുന്നു. പിസയും പാസ്തയും ആയിരുന്നു ഗര്‍ഭകാലത്ത്‌ കരീനയുടെ പ്രിയ ഭക്ഷണങ്ങള്‍ 

Content Highlights: Kareena Kapoor Khan posts photo of her favourite meal Kerala-style lunch

Exit mobile version