ഹൈസ്‌കൂള്‍ വിജയികള്‍ക്കും യുഎഇയില്‍ ഗോള്‍ഡന്‍ വിസ

ഹൈസ്‌കൂള്‍-വിജയികള്‍ക്കും-യുഎഇയില്‍-ഗോള്‍ഡന്‍-വിസ

മനാമ> യുഎഇയില്‍ ദീര്‍ഘ കാല താമസം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ ഇനി ഉയര്‍ന്ന ഹൈസ്‌ക്കൂള്‍ വിജയികള്‍ക്കും. ഹൈസ്‌ക്കൂളില്‍ ശരാശരി 95 ശതമാനമെങ്കിലും നേടി വിജയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ അനുവദിക്കുമെന്ന് യുഎഇയുടെ വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കര്‍, സ്വകാര്യ സ്‌കൂള്‍ ബിരുദധാരികള്‍, രാജ്യത്തിനകത്തോ പുറത്തോ ഉള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിര്‍ദ്ദിഷ്ട ശാസ്ത്രവിഷയങ്ങളില്‍ 3.75 ല്‍ കുറയാത്ത (അല്ലെങ്കില്‍ അതിന് തുല്യമായ) ജിപിഎ (ഗ്രേഡ്‌പോയിന്റ് ശരാശരി) ഉള്ള വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ഗോള്‍ഡന്‍ വിസക്ക് പരിഗണിക്കും.

കഴിവുള്ള ആളുകള്‍ക്ക് ആകര്‍ഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ ചട്ടക്കൂടിനുള്ളില്‍ മികച്ച വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിശ്രമങ്ങളെ അഭിനന്ദിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഗോള്‍ഡന്‍ റെസിഡന്‍സിക്ക് എമിറേറ്റ്‌സ് സ്‌കൂളുകള്‍ എസ്റ്റാബ്ലിഷ്‌മെന്റ് വഴി  അപേക്ഷിക്കാം. നിലവില്‍ ബിസിസനസുകള്‍, ശാസ്ത്ര, കലാ പ്രതിഭകള്‍, ഉയര്‍ന്ന മെഡിക്കല്‍-എന്‍ജിനീയറിംഗ് വിദഗ്ധര്‍ എന്നീ വിഭാഗങ്ങളിലാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version