ഡല്‍ഹി: രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ 3 സഹോദരന്മാരില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ രക്ഷപെടുത്തി. ഡല്‍ഹി മെഹ്രാലിയിലെ വനപ്രദേശത്ത് നിന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണത്തിന് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഒക്ടോബര്‍ 15-ാം തീയതിയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നും സഹോദരന്മാരായ 3 കുട്ടികളെ കാണാതാകുന്നത്. 13കാരനായ അമന്‍, എട്ട് വയസുകാരൻ വിപിന്‍, 6 വയസുള്ള ശിവ എന്നി കുട്ടികളെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടികളെ കാണാതായതിന് പിന്നാലെ പ്രതികള്‍ പിതാവ് ഗുസാന്‍ സിംഗിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് 2 പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നുവെന്നും അവരെ കൊലപ്പെടുത്തി മൃതദേഹം മെഹ്രാലിയിലെ വനപ്രദേശത്ത് മറവ് ചെയ്‌തെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. രാജസ്ഥാന്‍ പോലീസും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ അമന്റെയും വിപിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Read Latest National News and Malayalam News
കൂടുതല്‍ തെരച്ചിലിനൊടുവില്‍ ഇളയ കുട്ടിയായ ശിവയെ കണ്ടെത്തി. കുട്ടി മരിച്ചെന്ന് കരുതി പ്രതികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. കുട്ടി സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന നിലയിലല്ലെന്നും ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബിഹാര്‍ സ്വദേശികളാണ് പ്രതികള്‍. രാജസ്ഥാനില്‍ കുട്ടികളുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്. ഇവര്‍ ലഹരിക്കടിമകളാണെന്ന് പോലീസ് പറയുന്നു. പ്രതികളിലൊരാള്‍ കട നടത്തുകയായിരുന്നു. മറ്റൊരാള്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
വർക്കലയിൽ തീപിടുത്തം ; 4 കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു
Podcast: Play in new window | Download