അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ ഫ്രൈ ചെയ്ത് വില്‍ക്കുന്ന ജോലിയാണ് മരുമകന്‍റേത്. കച്ചവടത്തിനായ് വാങ്ങിയ മീന്‍റെ പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൃത്യത്തിന് പിന്നിൽ.
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- യുവാവ് കടയുടമയായ അമ്മാവനെ അടിച്ചു കൊന്നു
- സംഭവം മധ്യപ്രദേശിലെ ഗ്വാളിയോറിൽ
- കൃത്യം മീൻ വാങ്ങിയ 120 രൂപയെച്ചൊല്ലി
ഗ്വാളിയാര്‍: മീൻ വാങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് കടയുടമയായ അമ്മാവനെ അടിച്ചു കൊന്നു. തന്‍റെ കടയിൽ നിന്ന് വാങ്ങിയ മീനിന്‍റെ വിലയായ 120 രൂപ അമ്മവാൻ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനൊടുവിലാണ് കൊലപാതകം. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
കല്ലു എന്ന യുവാവാണ് അമ്മാവനെ കൊലപ്പെടുത്തിയതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കല്ലുവിന്‍റെ അമ്മയുടെ സഹോദരനായ കയും ഖാനാണ് കൊല്ലപ്പെട്ടത്.
Also Read : മാണി സാറിനെക്കുറിച്ച് ഞങ്ങൾക്കും സമൂഹത്തിനും അറിയാം; മാധ്യമങ്ങൾ വിഷമിക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ ഫ്രൈ ചെയ്ത് വില്‍ക്കുന്ന ജോലിയാണ് കല്ലു ചെയ്തിരുന്നത്. മീന്‍ വറുത്ത് വില്‍ക്കുന്നതിനായി ഞായറാഴ്ച ഇയാൾ അമ്മാവന്‍റെ കടയില്‍ നിന്ന് 120 രൂപ വിലവരുന്ന മീന്‍ വാങ്ങി. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന്‍ പണം ചോദിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. ഈ തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം നടന്നത്.
Also Read : അയൽവാസിയെ കള്ളക്കേസിൽ കുടുക്കാൻ വ്യാജ വെടിവയ്പ്പ്; പ്ലാനിങ്ങിന് ദൃശ്യം സിനിമ പലവട്ടം കണ്ടു
കത്തിയും തവിയും ഉപയോഗിച്ചാണ് യുവാവ് അമ്മാവനെ ആക്രമിച്ചതെന്നാണ് ആജ് തക് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ തന്നെ കല്ലു ഒളിവിൽ പോയി. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അമ്മാവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ കച്ചവടത്തെച്ചൊല്ലി നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പ്… ബറാക്സിൽ ഇനി വീടുകൾ ഉയരും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man asks nephew to pay rs 120 for fish breathes last after an argument
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download