പൂങ്കുഴലി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. പീഡനത്തിന് ഇരയായ യുവതി റൂറൽ എസ്പിക്കെതിരെയും അന്വേഷണ സംഘത്തിനെതിരെയും തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു.
മയൂഖ ജോണി
ഹൈലൈറ്റ്:
- അന്വേഷണം മറ്റൊരു ഏജൻസിക്ക് നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു
- ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതി
- ചുങ്കത്ത് ജോൺസൺ ഒളിവിലാണ്
തൃശൂർ: കായിക താരം മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തൃശൂർ റൂറൽ എസ്പി പിജി പൂങ്കുഴലിയുടെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് ഡിജിപി ഉത്തരവിട്ടു.
പീഡനത്തിന് ഇരയായ യുവതി റൂറൽ എസ്പിക്കെതിരെയും അന്വേഷണ സംഘത്തിനെതിരെയും തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം മറ്റൊരു ഏജൻസിക്ക് നൽകണമെന്ന ആവശ്യം ഉയർന്നത്.
പൂങ്കുഴലി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. പോലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മയൂഖ രംഗത്തെത്തിയത്. കുറ്റാരോപിതനായ ചുങ്കത്ത് ജോൺസൺ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. നിലവിൽ ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസം ജോൺസന്റെ മകനിൽ നിന്നും മകളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇവർ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തുക്കളാണ്.
സിയോൻ സഭയിൽ നിന്നും പുറത്തു പോയതിന്റെ വൈരാഗ്യത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നാണ് ജോൺസന്റെ കുടുംബത്തിന്റെ വാദം. പീഡനത്തിനിരയായ യുവതി സാഹചര്യ തെളിവുകൾ വിശദീകരിച്ചാണ് മൊഴി നൽകിയിരിക്കുന്നത്.
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mayookha johny allegation case handed over to crime branch
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download