കല കുവൈറ്റ് മെഗാ പരിപാടി ‘അതിജീവനം’ ഒക്ടോബര്‍ 15ന്; സ്വാഗതസംഘം രൂപീകരിച്ചു

കല-കുവൈറ്റ്-മെഗാ-പരിപാടി-‘അതിജീവനം’-ഒക്ടോബര്‍-15ന്;-സ്വാഗതസംഘം-രൂപീകരിച്ചു

കുവൈറ്റ് സിറ്റി> കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര്‍ 15ന് ഓണ്‍ലൈനായാണ് ‘അതിജീവനം’ എന്ന പേരില്‍ മെഗാ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 5,6 തീയതികളില്‍  ബാലകലാമേളയും ആഗസ്റ്റ് 26,27 തിയ്യതികളില്‍ യുവജനമേളയും സംഘടിപ്പിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ യോഗം  കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് പരിപാടിയെ കുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന്  201അംഗ ജനറല്‍ കമ്മിറ്റിയേയും 55 അംഗ എക്‌സിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. മെഗാ പരിപാടിയുടെ ജനറല്‍ കണ്‍വീനറായി സജി തോമസ് മാത്യുവിനേയും ബാലകലാമേള  കണ്‍വീനറായി പ്രൊഫെസ്സര്‍ വി.അനില്‍ കുമാറിനെയും യുവജനമേള കണ്‍വീനറായി ഉണ്ണികൃഷ്ണനെയും തെരെഞ്ഞെടുത്തു. 

വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ജെ. സജി, പി.ബി.സുരേഷ്, പ്രവീണ്‍.പി.വി, ശ്രീജിത്ത്, ജയചന്ദ്രന്‍ കടമ്പാട്ട്, ഷിജിന്‍ ,ഉണ്ണിമാമര്‍ എന്നിവര്‍ പ്രവര്‍ത്തിക്കും. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി അസഫ് അലി സ്വാഗതം പറഞ്ഞ   യോഗത്തിന് ജനറല്‍ കണ്‍വീനര്‍ സജി തോമസ് മാത്യു നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version