മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡൽഹിയിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ

മുൻ-കേന്ദ്രമന്ത്രിയുടെ-ഭാര്യ-ഡൽഹിയിൽ-അതിദാരുണമായി-കൊല്ലപ്പെട്ട-നിലയിൽ

| Samayam Malayalam | Updated: 07 Jul 2021, 09:27:00 AM

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ മന്ത്രിയായിരുന്നു രംഗരാജൻ കുമാരമംഗലം. സംഭവത്തിൽ ഒരാള്‍ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. തലയണ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

kitty Kumaramangalam

കിറ്റി കുമാരമംഗലം

ഹൈലൈറ്റ്:

  • കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ മന്ത്രിയായിരുന്നു രംഗരാജൻ കുമാരമംഗലം
  • സംഭവത്തിൽ ഒരാള്‍ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്
  • തലയണ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ മന്ത്രിയായിരുന്ന രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെയാണ് ഡൽഹി വസന്ത് വിഹാറിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 67 വയസ്സായിരുന്നു.

സംഭവത്തിൽ ഒരാള്‍ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്, മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കവര്‍ച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ, ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അലക്കുകാരൻ (ധോബി) കുമാരമംഗലത്തിന്റെ വീട്ടിലെത്തിയത്. കോളിങ്ങ് ബെൽ അടിച്ചപ്പോള്‍ വീട്ടുജോലിക്കാരി വാതിൽ തുറന്നു. ഇവരെ ഇയാള്‍ കെട്ടിയിട്ടു. പിന്നാലെ സംഘത്തിലെ മറ്റ് രണ്ട് പേര്‍ വീട്ടിലേക്ക് എത്തിയത്. പിന്നീട്, കിറ്റിയെ തലയണ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മോഷ്ടാക്കള്‍ ഇവിടെ നിന്നും പോയതിന് പിന്നാലെ ഈ സമയത്ത് ജോലിക്കാരി എങ്ങനെയോ കെട്ട് സ്വയം അഴിച്ചുമാറ്റി ഉറക്കെ കരയുകയും ചെയ്തു. ഇത് കേട്ടെത്തിയ അയല്‍ക്കാരാണ് രാത്രി 11 മണിയോടെ പോലീസിനെ വിവരം അറിയിച്ചത്.

സംഭവത്തിൽ പ്രതികളിലൊരാളായ അലക്കുകാരൻ രാജു എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. വസന്ത് വിഹാറിലെ ഭൻവർ സിംഗ് ക്യാമ്പിലെ താമസക്കാരനാണ് 24 കാരനായ പ്രതി. മറ്റ് രണ്ട് പ്രതികളുടെ പേരുകൾ ഇയാൾ പോലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്.

പി. രംഗരാജൻ കുമാർമംഗലം 1991-92 കാലത്ത് പാര്‍ലമെന്ററി കാര്യ മന്ത്രിയും പിന്നീട് 1998-2001 കാലഘട്ടത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്ര ഊര്‍ജമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട കിറ്റി സുപ്രീം കോടതി അഭിഭാഷകയായിരുന്നു. കോൺഗ്രസ് നേതാവ് കൂടിയായ ഇവരുടെ മകൻ ബെംഗളൂരുവിൽ നിന്നും ഡൽഹിക്ക് എത്തിയിട്ടുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : kitty kumaramangalam wife of late ex-union min p rangarajan kumaramangalam murdered last night
Malayalam News from malayalam.samayam.com, TIL Network

Exit mobile version