88ാം തവണ വിവാഹം ചെയ്യാൻ ഒരുങ്ങി 61കാരൻ; വിവാഹം ചെയ്യുന്നത് ആരെയാണെന്ന് അറിയാമോ?

88ാം-തവണ-വിവാഹം-ചെയ്യാൻ-ഒരുങ്ങി-61കാരൻ;-വിവാഹം-ചെയ്യുന്നത്-ആരെയാണെന്ന്-അറിയാമോ?
വിവാഹം എന്ന് പറയുന്നത് പലര്‍ക്കും ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും. ആദ്യമായി വിവാഹം ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന പേടിയും വിറലുമൊക്കെ നമുക്കറിയാം. താലി കെട്ടുമ്പോള്‍ കൈ വിറയ്ക്കുന്നവരും കെട്ടാന്‍ അറിയാത്തവരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചിരി പകരാറുണ്ട്. എന്നാല്‍ 88ാമത്തെ തവണ കല്യാണം കഴിക്കാന്‍ പോകുന്ന ഒരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയില്‍ നിന്നുള്ള 61 കാരനാണ് 88-ാം വിവാഹത്തിന് ഒരുങ്ങുന്നത്. ഖാന്‍ എന്ന പേരുള്ള ഇയാള്‍ 86ാമത് കവിവാഹം ചെയ്ത മുന്‍ ഭാര്യയെയാണ് വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പലതവണ വിവാഹം കഴിച്ചതിന് ഇയാള്‍ക്ക് ‘പ്ലേബോയ് കിംഗ്’ എന്നും വിളിപ്പോരുണ്ട്. കര്‍ഷകനാണ് ഈ 61കാരന്‍. മുന്‍ ഭാര്യയുമായി പിരിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള സ്‌നേഹം ഇപ്പോഴും ശക്തമാ്ണ് അതുകൊണ്ടാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്നാണ് ഇയാള്‍ പറയുന്നത്. വെറും ഒരു മാസം മാത്രമാണ് അന്ന് ആ വിവാഹ ജീവിതം നീണ്ടു നിന്നത്.

തനിക്ക് 14 വയസ്സുള്ളപ്പോഴാണ് താന്‍ ആദ്യമായി വിവാഹിതനായതെന്നും ആദ്യ ഭാര്യ തന്നെക്കാള്‍ രണ്ട് വയസ്സ് മുതിര്‍ന്നതായിരുന്നുവെന്നും ഖാന്‍ പറയുന്നു. ‘അന്നത്തെ എന്റെ മോശം മനോഭാവം കാരണം, വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം എന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു.’ ‘മോശം മനോഭാവം എന്താണെന്ന് അയാള്‍ വ്യ്ക്തമാക്കിയില്ല.

Also Read:Viral wedding photoshoot: വൈറലാകാൻ എന്തും ചെയ്യുന്ന കാലം; അതിസാഹസികമായി പ്രീ വെഡിങ് ഫോട്ടോഷൂട്ട് നടത്തിയ ദമ്പതികളുടെ വീഡിയോ വൈറല്‍

ആ സംഭവത്തോടെ ഉണ്ടായ ദേഷ്യമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. നിരവധി സ്ത്രീകളെ തന്നോട് പ്രണയത്തിലാക്കാന്‍ ഇയാള്‍ ‘ആത്മീയ’ അറിവ് തേടിയിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അയാള്‍ പറയുന്നു. അവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അധാര്‍മ്മികതയില്‍ ഏര്‍പ്പെടുന്നതിനുപകരം ഞാന്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനിന്റെ 87 വിവാഹങ്ങളില്‍ നിന്ന് എത്ര കുട്ടികളുണ്ടെന്നതിനെ കുറിച്ച് വ്യക്തമല്ല.

Exit mobile version