മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ക്കുണ്ട് അത്ഭുതകരമായ ഗുണങ്ങള്‍

മുളപ്പിച്ച-പയര്‍-വര്‍ഗ്ഗങ്ങള്‍ക്കുണ്ട്-അത്ഭുതകരമായ-ഗുണങ്ങള്‍

തിരക്കിട്ട ജീവിതത്തിനിടയില്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണക്രമത്തിന് വലിയപങ്കാണ് ഉളളത്. മുളപ്പിച്ചു കഴിക്കാവുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കും. മുളപ്പിച്ച പയര്‍വര്‍ഗങ്ങളുടെ നിരവധി ഗുണങ്ങള്‍ വിവരിക്കുന്നതാണ്, ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം പേശികളെ ബലപ്പെടുത്തുമെന്ന് ലവ്‌നീത് പറയുന്നു. ഗ്ലൂക്കോസിന്റെ കൃത്യമായ ഉത്പാദനത്തിനും ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കാനും ഇവ സഹായിക്കുന്നു. 

മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് മൂലം ശരീരത്തില്‍ പോഷകങ്ങളുടെ അളവ് വര്‍ധിക്കുന്നു. ഇവയില്‍ പ്രോട്ടീന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള രുചികരമായ വിഭവങ്ങള്‍ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മവും തിളങ്ങും. നിത്യേന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു.

മുളപ്പിച്ച പയര്‍ നല്ലവണ്ണം ആവി കയറ്റി, വേവിച്ച ഉരുളക്കിഴങ്ങിനോടൊപ്പം കഴിക്കാവുന്നതാണ്. രുചികരമാക്കുന്നതിനായി അല്പം നെയ്യും ഇതോടൊപ്പം ചേര്‍ക്കാം.

Content Highlights: nutritionist Lovneet Batra about sprouts

Exit mobile version