Viral Video: വീട്ടിലെ ഫ്രിഡ്ജിനടിയിൽ കയറിയിരുന്ന സന്ദർശകനെ കണ്ട് ഞെട്ടി വീട്ടുകാർ, വൈറലായി വീഡിയോ

viral-video:-വീട്ടിലെ-ഫ്രിഡ്ജിനടിയിൽ-കയറിയിരുന്ന-സന്ദർശകനെ-കണ്ട്-ഞെട്ടി-വീട്ടുകാർ,-വൈറലായി-വീഡിയോ

Authored by

Samayam Desk

| Samayam Malayalam | Updated: 16 Nov 2022, 6:05 pm

വീട്ടിലെ ഫ്രിഡ്ജിനടിയിലാണ് ഈ വിരുതന്‍ കയറി ഒളിച്ചിരുന്നത്. കര്‍ണാടകയിലാണ് ഈ സംഭവം നടന്നത്. പാമ്പിനെ പിന്നീട് പാമ്പ് പിടുത്തക്കാരൻ പിടികൂടി കാട്ടിലേക്ക് വിടുകയായിരുന്നു

snake under fridge
ഫ്രിഡ്ജിനടിയിൽ കയറിയ പാമ്പ്

ഹൈലൈറ്റ്:

  • സോഷ്യൽ മീഡിയയിലൂടെ ആണ് വീഡിയോ പുറത്ത് വന്നത്
  • നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റിട്ടിരിക്കുന്നത്
പാമ്പുകളെ പേടിയില്ലാത്തവരായി ആരുമില്ല. പലപ്പോഴും വീടിനുള്ളിലും പറമ്പിലുമൊക്കെ പാമ്പുകളെ കാണാറുണ്ട്. അപ്രതീക്ഷിതമായി കടന്ന് വരുന്ന പാമ്പുകളെ കണ്ടാല്‍ പേടിക്കാത്തവരായി ആരും കാണില്ല. അത്തരത്തില്‍ ഒരു വീട്ടില്‍ കയറിയ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീട്ടിലെ ഫ്രിഡ്ജിനടിയിലാണ് ഈ വിരുതന്‍ കയറി ഒളിച്ചിരുന്നത്. കര്‍ണാടകയിലാണ് ഈ സംഭവം നടന്നത്.

വീട്ടിലെ ഫ്രിഡ്ജിനടിയിലെ ചെറിയ സ്ഥലത്തായിട്ടാണ് ഒരു വലിയ മൂര്‍ഖന്‍ പാമ്പ് കയറി ഒളിച്ചിരുന്നത്. ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് അതിവിദഗ്ധമായാണ് പാമ്പിനെ ഒരാള്‍ പിടികൂടുന്നത്. പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ ഇവര്‍ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് പാമ്പ് അകത്ത് കടന്നതെന്നോ എപ്പോഴാണ് ഇത് ഫ്രിഡ്ജിനടിയില്‍ ഒളിച്ചതെന്നോ വീട്ടുകാര്‍ക്ക് അറിവില്ല. ആകസ്മികമായി വീട്ടുകാരിലൊരാള്‍ ഇതിനെ കണ്ടെത്തുകയായിരുന്നു.

Also Read: കാണ്ടാമൃഗത്തിന് ഉമ്മ കൊടുക്കാൻ ശ്രമിക്കുന്ന യുവതിയ്ക്ക് സംഭവിച്ചത് കണ്ടോ

പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയാണ് മൂര്‍ഖന്‍ പാമ്പ്. ഒരുപക്ഷെ പാമ്പിനെ വീട്ടുകാര്‍ കണ്ടില്ലായിരുന്നെങ്കില്‍ ആളുകളുടെ ജീവന് പോലും ഭീഷണി ആയേക്കുമായിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാല്‍ മരണം വരെ സംഭവിക്കാം. മുന്‍പ് കൃഷിയിടത്ത് ഉറങ്ങി കിടന്ന സ്ത്രീയുടെ മുകളില്‍ പാമ്പ് കയറി നിന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version