Viral video: 9 കുട്ടികളുമായി യുവാവിൻ്റെ അതിസാഹസികമായ സൈക്കിൾ യാത്ര വിമർശിച്ച് സോഷ്യൽ മീഡിയ

viral-video:-9-കുട്ടികളുമായി-യുവാവിൻ്റെ-അതിസാഹസികമായ-സൈക്കിൾ-യാത്ര-വിമർശിച്ച്-സോഷ്യൽ-മീഡിയ
വ്യത്യസ്തമായ പലതരം വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ലോകജനസംഖ്യ 800 കോടി പിന്നിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ച വിഷയം. 9 കുട്ടികളുമായി ഒരാള്‍ സൈക്കിള്‍ യാത്ര നടത്തുന്ന വീഡിയോയാണിത്.

ഏറെ അപകടം നിറഞ്ഞ ഈ വീഡിയോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍. ഒരാള്‍ 9 കുട്ടികളുമായി സൈക്കിള്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്ത് വന്നത്.
സൈക്കിളില്‍ മൂന്ന് കുട്ടികള്‍ പിന്‍വശത്ത് ഇരിക്കുന്നുണ്ട്. സൈക്കിള്‍ ചവിട്ടുന്നയാളുടെ കൈകളില്‍ രണ്ട് കുട്ടികള്‍ തൂങ്ങി കിടക്കുന്നുണ്ട്.

Also Read: Viral Video: വീട്ടിലെ ഫ്രിഡ്ജിനടിയിൽ കയറിയിരുന്ന സന്ദർശകനെ കണ്ട് ഞെട്ടി വീട്ടുകാർ, വൈറലായി വീഡിയോ

കൂടാതെ ഒരു കുട്ടി കഴുത്തില്‍ പിടിച്ച് നില്‍ക്കുന്നതും കാണാം. മറ്റ് മൂന്ന് കുട്ടികള്‍ സൈക്കിളിന്റെ പിന്നിലുമാണ് ഇരിക്കുന്നത്. ജയ്കി യാദവ് എന്നയാളാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ഇത് എവിടെ നിന്നുള്ള വീഡിയോയാണെന്ന് വ്യക്തമല്ല. സൈക്കിളിന്റെ അരികിലൂടെ പോകുന്ന വാഹനത്തിലിരുന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. വീഡിയോ എടുക്കുന്നവരെ കുട്ടികള്‍ നോക്കുന്നതും കാണാം.

‘ലോകജനസംഖ്യ എട്ട് ബില്ല്യണ്‍ ആയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ജെയ്കി യാദവ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ വീഡിയോയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തു. അപകടകരമായ വിധം സൈക്കിളില്‍ കുട്ടികളെയും കൊണ്ട് യാത്ര ചെയ്തായാളെ ആണ് എല്ലാവരും വിമര്‍ശിച്ചത്.

Exit mobile version