ശസ്‌‌ത്രക്രിയ റോബോട്ടുകൾ വിദേശത്തേയ്‌ക്ക്‌

ശസ്‌‌ത്രക്രിയ-റോബോട്ടുകൾ-വിദേശത്തേയ്‌ക്ക്‌

ന്യൂഡൽഹി> കുറഞ്ഞ വിലയിൽ  ‘ശസ്‌ത്രക്രിയ റോബോട്ടുകൾ’ ലഭ്യമാക്കാൻ കഴിയുമെന്ന അവകാശവാദവുമായി സ്‌റ്റാർട്ടപ്പ്‌ കമ്പനി എസ്‌എസ്‌ ഇന്നവേഷൻസ്‌(എസ്‌എസ്‌ഐ). വിദേശവിപണിയെ ലക്ഷ്യമിട്ട്‌ ഇവർ അമേരിക്കയിലെ മെഡിക്കൽ റോബോട്ടിക്‌സ്‌ സംരംഭമായ അവ്‌റയുമായി ലയിച്ചു.

എസ്‌എസ്‌ഐ ചെയർമാൻ ഡോ. സുധീർ പി ശ്രീവാസ്‌തവയും അവ്‌റ സിഇഒ ബാരി എഫ്‌ കോഹനും രേഖകൾ പരസ്‌പരം കൈമാറി. റോബോട്ടിക്‌ ശസ്‌ത്രക്രിയ വിദഗ്‌ധൻ ഡോ. ഫ്രെഡറിക്‌ മോൾ പങ്കെടുത്തു.  ഈ സംവിധാനം വ്യാപകമായാൽ ചെലവ്‌ കുറയ്‌ക്കാൻ കഴിയുമെന്ന്‌ ഡോ. സുധീർ പി ശ്രീവാസ്‌തവ അവകാശപ്പെട്ടു. ഇന്ത്യ ഈ രംഗത്ത്‌  വളരെ പിന്നിലാണ്‌. ചെലവേറിയ ശസ്‌ത്രക്രിയ സാധാരണക്കാർക്ക്‌ താങ്ങാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version