Viral video: ഈ അമ്മ പൊളിയാണ്; 56ാം വയസിലും സാരിയുടുത്ത് വര്‍ക്കൗട്ട്, വൈറലായി വീഡിയോ

viral-video:-ഈ-അമ്മ-പൊളിയാണ്;-56ാം-വയസിലും-സാരിയുടുത്ത്-വര്‍ക്കൗട്ട്,-വൈറലായി-വീഡിയോ

Authored by

Samayam Desk

| Samayam Malayalam | Updated: 23 Nov 2022, 12:34 pm

ഇൻസ്റ്റഗ്രാമിലൂടെ ഈ അമ്മയുടെ വീഡിയോ വൈറലായത്. പ്രായമായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പലർക്കും ഒരു പ്രചോദനം കൂടിയാണ് ഈ അമ്മ.

ജിം
ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന സ്ത്രീ

ഹൈലൈറ്റ്:

  • 1.5 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്
  • നിരവധി പേരാണ് അമ്മയെ അഭിനന്ദിച്ചത്
വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് (Viral). കൗതുകവും ചിന്തിപ്പിക്കുന്നതുമായ ഇത്തരം വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അടുത്ത കാലത്തായി ഫിറ്റ്‌നസ് വീഡിയോകളാണ് (Fitness video) സോഷ്യല്‍ മീഡിയയില്‍ അധികവും വൈറലാകുന്നത്. ഇപ്പോള്‍ ഇതാ ഒരു അമ്മയുടെ ഫിറ്റ്‌നസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഈ അടുത്ത കാലത്തായി പ്രായഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ശരീരത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനുമായി ഫിറ്റ്‌നസ് പിന്തുടരുന്നവരാണ്. 56ക്കാരിയായ സ്ത്രീ സാരിയും ഉടുത്ത് അതിഗംഭീരമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസണ്‍സിന്റെ ഹൃദയം കവര്‍ന്നത്. അവരുടെ പ്രായമോ വസ്ത്രമോ ഒന്നും ഒരു തടസമാകാത്ത വിധം മരുമകള്‍ക്കൊപ്പം ജിമ്മില്‍ കൃത്യമായി വര്‍ക്കൗട്ട് ചെയ്യുന്ന ഈ അമ്മ പലര്‍ക്കും ഒരു പ്രചോദനം കൂടിയാണ്.


ജിമ്മും വെയ്റ്റ് ലിഫിറ്റുങ്ങുമൊക്കെ ആണുങ്ങളുടെ കുത്തകയാണെന്ന സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നതാണ് ഈ അമ്മയുടെ വീഡിയോ. സാരി ഉടുത്ത് ഡെഡ് ലിഫ്റ്റും, കെറ്റില്‍ബെല്‍ റോയും, ബെഞ്ച് പ്രസും, സ്‌ക്വാട്‌സുമൊക്കെ വളരെ നിഷ്പ്രയാസമാണ് അമ്മ ചെയ്യുന്നത്. നാല് വര്‍ഷം മുന്‍പാണ് കാല്‍മുട്ടിനും കാലിനും കടുത്ത വേദന ആരംഭിച്ചത്. ജിം ഉടമയായ ഇവരുടെ മകനാണ് വളറെ നാളത്തെ ഗവേഷണത്തിന് ശേഷം ചികിത്സയുടെ ഭാഗമായി അമ്മയോട് വ്യായാമം ചെയ്യാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഇവര്‍ വര്‍ക്കൗട്ട് യാത്ര ആരംഭിച്ചത്.

Also Read: Viral video: ആവേശത്തോടെ ട്രാക്കിന് അരികിലൂടെ ഓടി അൻഷിഫ്; കൈയ്യടിയും സമ്മാനവും, വൈറലായി വീഡിയോ

മരുമകള്‍ക്കൊപ്പം ഏറെ ആസ്വദിച്ചാണ് ഈ അമ്മ വര്‍ക്കൗട്ട് ചെയ്യുന്നത്. കാലിന്റെ വേദന മാത്രമല്ല ആരോഗ്യത്തോടെ ഇരിക്കാനും ഇത് സഹായിച്ചു. ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 1.5 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.

ഒരു പ്രായം ആയി കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന പലരുടെയും ധാരണയെ തിരുത്തുന്നാണ് ഈ വയോധികയുടെ വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഈ സ്ത്രീയെ പ്രശംസിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. സാധാരണ ജിമ്മിലിടുന്ന വേഷത്തില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്ക് കൂടുതല്‍ ഇഷ്ടം താത്പര്യവുമുള്ള സാരിയുടുത്ത് വര്‍ക്കൗട്ട് ചെയ്യുന്നതും ഈ സ്ത്രീയെ വ്യത്യസ്തമാക്കുന്നുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version