വീണ്ടും വ്ലോഗർ ദമ്പതികളുടെ ഹണിട്രാപ്പ്; കുടുങ്ങിയത് 21 കാരൻ, തട്ടിയത് 80 ലക്ഷം

വീണ്ടും-വ്ലോഗർ-ദമ്പതികളുടെ-ഹണിട്രാപ്പ്;-കുടുങ്ങിയത്-21-കാരൻ,-തട്ടിയത്-80-ലക്ഷം
ന്യൂഡൽഹി: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത വ്ലോഗർ ദമ്പതികൾക്കെതിരെ കേസെടുത്തു. ഷാലിമാർ ബാഗ് സ്വദേശിനി നാമ്ര ഖാദിർ, ഭർത്താവ് വിരാട് എന്ന മനീഷ് ബെനിവാൾ എന്നിവർക്കെതിരെയാണ് സെക്ടർ 50 പോലീസ് കേസെടുത്തത്. ബദ്ഷാഹ്പൂർ സ്വദേശിയും പരസ്യ ഏജൻസി നടത്തിപ്പുകാരനുമായ 21 കാരൻ്റെ പരാതിയിലാണ് പോലീസ് നടപടി. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് 21 കാരൻ്റെ പരാതി.

Also Read: പോലീസിനെ പിടിച്ച് തള്ളി; അപമര്യാദയായി പെരുമാറി; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ അറസ്റ്റിൽ

ബിസിനസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സോന റോഡിലെ ഹോട്ടിലിൽ വെച്ച് വ്യവസായിയും ദമ്പതികളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി രണ്ടര ലക്ഷം രൂപ വ്യവസായി ഖാദിറിനു കൈമാറി. പണം തിരികെ ചോദിച്ചതോടെ യുവതി വിവാഹ വാഗ്ദാനം നൽകി. ഇതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുപ്പത്തിലായി. രാത്രിയിലടക്കം യുവതിയുമായി സമയം ചെലവഴിച്ചുവെന്നും സ്വകാര്യ നിമിഷങ്ങൾ വിരാട് പകർത്തുകയായിരുന്നുവെന്നും വ്യവസായി പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ദമ്പതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് വ്യവസായി തട്ടിപ്പ് തിരിച്ചറിഞ്ഞത്.

Also Read: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി രണ്ടുനാൾ കൂടി; ഖാർഗെ സംസ്ഥാനത്ത് എത്തി

വ്യവസായിയിൽ നിന്ന് 80 ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട ദമ്പതികൾ പണം തന്നില്ലെങ്കിൽ പീഡനക്കേസുമായി പോലീസിനെ സമീപിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ നിവൃത്തിയില്ലാതെ 80 ലക്ഷത്തിലധികം രൂപ വ്യവസായി കൈമാറുകയായിരുന്നു. വ്യവസായിയുടെ പരാതിയിൽ ഒക്ടോബർ 10 ന് ദമ്പതികൾക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മുൻകൂർ ജാമ്യം തേടി ഇരുവരും കോടതിയെ സമീപിച്ചെങ്കിലും നവംബർ 18 ന് കോടതി ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. ഐപിസി സെക്ഷൻ 388, 328, 406, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ദമ്പതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

സ്ഥലപ്പേരുകൾ, നദികൾ, ഓർമ്മശക്തിക്ക് റെക്കോർഡ്

Exit mobile version