ദേവി ശ്രീ പ്രസാദിന് സര്‍പ്രൈസ് ഗിഫ്റ്റുമായി അല്ലു അര്‍ജുന്‍

ദേവി-ശ്രീ-പ്രസാദിന്-സര്‍പ്രൈസ്-ഗിഫ്റ്റുമായി-അല്ലു-അര്‍ജുന്‍

നടന്‍ അല്ലു അര്‍ജുന്‍ നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റിന്റെ സന്തോഷത്തില്‍ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് .സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ ദേവി ശ്രീ പ്രസാദ് സമൂഹമാധ്യമങ്ങളില്‍  പങ്കുവെച്ചു.

‘എ സര്‍പ്രൈസ് റോക്ക് സ്റ്റാര്‍ ഗിഫ്റ്റ് ഫ്രം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍’ എന്നു പറഞ്ഞുകൊണ്ടാണ് ദേവി ശ്രീ പ്രസാദ് വീഡിയോ പങ്കുവെച്ചത്. റോക്ക്സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു സമ്മാനമായി നല്‍കിയത്

‘ പ്രിയപ്പെട്ട ബണ്ണി ബോയ്, ഇത്രയും മനോഹരമായ ഈ സമ്മാനത്തിന് ഒരുപാട് നന്ദി. എന്തൊരു നല്ല സര്‍പ്രൈസാണിത്. ഞാനിത് എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കുകയാണ്.

‘ഫീല്‍ മൈ ലൗ’ . ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നന്ദിയുണ്ട് ബണ്ണി ബോയ്. ഇനി നമുക്ക് പുഷ്പയില്‍ തകര്‍ക്കാം’ – ദേവി ശ്രീ പ്രസാദ് പറഞ്ഞു. അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായ  പുഷ്പയില്‍ സംഗീതമൊരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. നസ്രിയയും പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version