നൂറാമത്തെ ഷോറൂം തുറന്ന് സിമ്പോളോ സെറാമിക്സ്

നൂറാമത്തെ-ഷോറൂം-തുറന്ന്-സിമ്പോളോ-സെറാമിക്സ്

കൊച്ചി> ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ സെറാമിക്സ് നൂറാമത് ഷോറും കർണ്ണാടകയിൽ ആരംഭിച്ചു. ഇറ്റാലിയൻ സെറാമിക് വിപണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച്  ടൈലുകൾ നിർമ്മിക്കുന്ന ആദ്യത്തെ സെറാമിക് ബ്രാൻഡാണ് സിംപോളോയെന്ന്‌ കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.
.
തത്സമയ ഡിസ്‌പ്ലേ മോക്കപ്പിലൂടെയും ക്യുആർ കോഡിന്റെ സ്കാനിംങിലൂടെയും ഉൽപ്പന്നങ്ങളുടെ 360-ഡിഗ്രി ദൃശ്യവൽക്കരണം ഉപഭോക്താക്കൾക്ക് ലഭിക്കുകയും അതിവേഗം ഉൽപ്പന്നം സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ടു വർഷത്തിനുള്ളിൽ 100 ലധികം ഷോറുമുകൾ തുറക്കാനാണ് സിംപോളോ ലക്ഷ്യമിടുന്നതെന്ന് സിംപോളോ സെറാമിക്സ് സിഎംഒ ഭരത് അഘാര വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version