ഏറെ രസകരമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിലൊരു വീഡിയോയാണിത്.

ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. ഏറെ സ്നേഹത്തോടെ പക്ഷികൾക്ക് ഒരു കമ്പ് ഉപയോഗിച്ചാണ് ആ കുരുന്ന് ഭക്ഷണം നൽകുന്നത്. പക്ഷികൾ ഏറെ സന്തോഷത്തോടെ ആ ബാലൻ്റെ കൈയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. 1.5 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. സഹജീവി സ്നേഹത്തിൻ്റെ ഉത്തമ ഉദ്ദാഹരണമാണ് ഈ ബാലൻ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമൻ്റിട്ടിരിക്കുന്നത്. മാതാപിതാക്കൾ പഠിപ്പിക്കുന്നത് പോലെയായിരിക്കും കുഞ്ഞുങ്ങൾ പെരുമാറുന്നത്. നല്ല ശീലങ്ങളിൽ വീട്ടിൽ നിന്ന് പഠിപ്പിച്ച് തുടങ്ങേണ്ടത് വളരെ പ്രധാനമാണ്. മനുഷ്യരോടും ഇത്തരത്തിൽ നന്മയും കരുണയും കാണിക്കന്നത് വരും തലമുറയ്ക്ക് തന്നെയൊരു പാഠമായിരിക്കും.
Also Read:
മുൻപ് മഴ നനഞ്ഞ് നിൽക്കുന്ന പൂച്ചക്കുട്ടിയ്ക്ക് കുട പിടിച്ച് നൽകുന്ന സ്കൂൾ കുട്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശക്തമായ മഴയത്ത് നിന്ന് കരയുന്ന പൂച്ചക്കുട്ടിയ്ക്കാണ് ഒരു ആൺകുട്ടി കുടി പിടിച്ച് നൽകാൻ ശ്രമിക്കുന്നത്. പൂച്ച് പോകുന്നതിന് അനുസരിച്ച് ആ കുട്ടിയും കുട പിടിച്ച് പോകുന്നത് എല്ലാവരെയും സന്തോഷിപ്പിച്ച വീഡിയോയായിരുന്നു. നിരവധി പേർ ആ കുഞ്ഞിനെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക