‘അമ്മ ആണെങ്കിൽ എന്താ മാന്യമായിട്ട് സംസാരിക്കണം കേട്ടോ’, രസകരമായി ഒരു കുറുമ്പൻ്റെ സംസാരം

‘അമ്മ-ആണെങ്കിൽ-എന്താ-മാന്യമായിട്ട്-സംസാരിക്കണം-കേട്ടോ’,-രസകരമായി-ഒരു-കുറുമ്പൻ്റെ-സംസാരം

ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പുറത്ത് വന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളിട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന കുഞ്ഞിൻ്റെ മുന്നിൽ പൂക്കൾ ഇരിക്കുന്നതും വീഡിയോയിൽ കാണം.

KID
വീഡിയോയിലെ കുട്ടി

ഹൈലൈറ്റ്:

  • അമ്മയാണ് വീഡിയോ എടുത്തിരിക്കുന്നത്
  • നിരവധി പേർ കമൻ്റുകളുമായി എത്തിയിട്ടുണ്ട്
രസകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസവും വൈറലാകുന്നത്. ഇതില്‍ കുട്ടികളുടെ വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്. പലപ്പോഴും രസകരമായ സംഭാഷണങ്ങളും കുസൃതികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നവര്‍ വിരുതന്മാരാണ് ഇത്തരത്തില്‍ വൈറലാകുന്ന പലരും. ഇപ്പോള്‍ ഇതാ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുകയാണ് ഇത്തരത്തില്‍ വര്‍ത്തമാനം പറയുന്ന ഒരു കൊച്ചു മിടുക്കന്‍.

അമ്മയോട് ചോദിക്കുന്ന ഇവൻ്റെ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഈ മിടുക്കന്‍ അമ്മയോട് ഒരു പരാതി പറയുന്നത്. പൂക്കളോട് മാന്യമായി പെരുമാറണമെന്നാണ് കുഞ്ഞ് അമ്മയോട് പറയുന്നത്. കുട്ടിയുടെ മുന്നില്‍ ഇരിക്കുന്ന പൂക്കളോട് അമ്മ മിണ്ടാതിരിക്ക് എന്ന് പറഞ്ഞതാണ് കുഞ്ഞിനെ ചൊടിപ്പിച്ചത്. കുഞ്ഞിന്റെ കൂട്ടുകാരാണ് പൂക്കള്‍ എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.


അവര്‍ മിണ്ടാപ്രാണികളായോണ്ട് തന്നെ അവരോട് ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് ആ കുഞ്ഞ് വീഡിയോയിലൂടെ പറയുന്നത്. മിണ്ടാതിരിക്ക് എന്ന വാക്ക് തെറ്റാണെന്നാണ് കുഞ്ഞിന്റെ വിശദീകരണം. പൂവേ ഒന്ന് മിണ്ടാതിരിക്കൂ എന്ന് വേണം പറയാനെന്നും അവന്‍ അമ്മയെ ഉപദേശിക്കുന്നത് സോഷ്യല്‍ മീഡിയയെ കുടുകുടെ ചിരിപ്പിച്ചെന്ന് തന്നെ പറയാം.

Also Read: ഈ മുത്തശ്ശി ആൾ പുലിയാണ്, മാരത്തണിലെ പ്രകടനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി ആളുകളാണ് കണ്ടത്. ഇങ്ങനെയൊക്കെ സംസാരിച്ചാല്‍ ആര്‍ക്കാണ് സ്‌നേഹം വരുന്നതെന്ന അവന്റെ നിഷക്കളങ്കമായ ചോദ്യവും എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും മിണ്ടാപ്രാണികളോട് പോലും സ്‌നേഹവും കരുണയും കാണിക്കണമെന്ന അവന്റെ മനസ് എല്ലാവര്‍ക്കും ഒരു പാഠം കൂടിയാണ്.

മുന്‍പ് പ്രൈവറ്റ് ബസില്‍ ഡാന്‍സ് കളിക്കാന്‍ അമ്മയോട് കൈ വിടാന്‍ ആവശ്യപ്പെടുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദേവദൂതര്‍ പാടി എന്ന ഗാനം പ്രൈവറ്റ് ബസില്‍ കേട്ടതോടെ ആണ് ആ കൊച്ചു മിടുക്കി ആവശേത്തോടെ ഡാന്‍സ് കളിക്കാന്‍ തുടങ്ങിയത്. അമ്മ അടങ്ങി നില്‍ക്കാന്‍ നിരബന്ധിക്കുന്നുണ്ടെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് ആ മിടുക്കിയുടെ പ്രകടനം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version