ഈ മുത്തശ്ശി ആൾ പുലിയാണ്, മാരത്തണിലെ പ്രകടം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഈ-മുത്തശ്ശി-ആൾ-പുലിയാണ്,-മാരത്തണിലെ-പ്രകടം-കണ്ട്-ഞെട്ടി-സോഷ്യൽ-മീഡിയ

ഭാരതി എന്ന മുത്തശിയാണ് കാണികളിൽ ആവേശം നിറച്ച് ഇന്ത്യൻ പതാകയുമായി മാരത്തണിൽ പങ്കെടുത്തത്. ചെറുമകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Bharati
ഭാരതി മുത്തശി

ഹൈലൈറ്റ്:

  • എൺപത് വയസാണ് പ്രായം
  • മുത്തശ്ശിയെ അഭിനന്ദിച്ച് നിരവധി കമൻ്റുകൾ എത്തി
പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നല്ല അടിപൊളി മുത്തശ്ശിമാരും മുത്തച്ഛന്മാരും അവരുടെ കഴിവ് തെളിയിക്കുന്ന വീഡിയോകള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകാറുണ്ട്. വയസായി കഴിഞ്ഞാല്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ പോയി പണി നോക്കാന്‍ പറയുന്ന തരത്തിലായിരിക്കും പലരുടെയും പ്രകടനങ്ങള്‍ എന്നതാണ് സത്യം.

ഇത്തരത്തില്‍ ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പതിനെട്ടാമത് ടാറ്റാ മുംബൈ മാരത്തണ്‍ വേദിയിലായിരുന്നു ഭാരതി എന്ന മുത്തശ്ശിയുടെ മിന്നും പ്രകടനം. 4.2 കിലോമീറ്റര്‍ ദൂരം വെറും 51 മിനിറ്റുകള്‍ കൊണ്ടാണ് മുത്തശി പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഏകദേശം 55,000ത്തോളം പേര്‍ പങ്കെടുത്ത മാരത്തണിലാണ് എല്ലാവരെയും പിന്തള്ളി ഇന്ത്യന്‍ പതാകയും ഉയര്‍ത്തി മുത്തശ്ശി ആവേശത്തോടെ ഓടുന്നത്.


കുട്ടികളും മുത്തശ്ശിമാരും പ്രായമായവരും ഭിന്നശേഷിക്കാരുമൊക്കെ പങ്കെടുത്ത മത്സരത്തിലാണ് മുത്തശ്ശി അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ചത്. മുത്തശ്ശിയുടെ ചെറുമകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. സാരിയുടുത്ത് കാലില്‍ റണിങ്ങ് ഷൂസുമണിഞ്ഞ് കൈയിൽ ഇന്ത്യയുടെ പതാകയുമായിട്ടായിരുന്നു മുത്തശി മത്സരത്തിൽ പങ്കെടുത്തത്.

കൈയില്‍ എന്തിനാണ് പതാക പിടിച്ചതെന്ന ചോദ്യത്തിന് എന്റെ രാജ്യത്തെക്കുറിച്ചോത്ത് അഭിമാനം കൊള്ളുന്നു എന്നാണ് മുത്തശ്ശി പറയുന്നത്. ഞാന്‍ ഈ രാജ്യക്കാരിയാണെന്ന് കൂടി എല്ലാവരോടും പറയാനും കൂടിയാണ് പതാക കൈയില്‍ പിടിച്ചതെന്ന് മുത്തശ്ശി പറയുന്നത്. നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ നല്ലത് പോലെ ഓടണമെന്നും മുത്തശ്ശി പറയുന്നുണ്ട്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മുത്തശ്ശിയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒരു വിവാഹ വേദിയിൽ നൃത്തം ചെയ്ത സുഹൃത്തുക്കളായി രണ്ട് വയോദികരുടെ വീഡിയോ വൈറലായിരുന്നു. പ്രായം മറന്നുള്ള അവരുടെ പ്രകടനത്തെ നിരവധി പേരാണ് അഭിനന്ദിച്ചത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version