Christmas 2022: പ്രിയപ്പെട്ടവർക്കായി ക്രിസ്തുമസ് സന്ദേശങ്ങളും ആശംസകളും അയക്കാം

christmas-2022:-പ്രിയപ്പെട്ടവർക്കായി-ക്രിസ്തുമസ്-സന്ദേശങ്ങളും-ആശംസകളും-അയക്കാം

Teena Mathew | Samayam Malayalam | Updated: 24 Dec 2022, 7:01 pm

Merry Christmas Wishes 2022: ഈ ക്രിസ്തുമസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കുമായി സന്ദേശങ്ങളും ആശംസകളും പങ്കിടാം.

Merry Christmas
ക്രിസ്തുമസ് ആശംസകൾ

ഹൈലൈറ്റ്:

  • ദൈവപുത്രൻ്റെ ജനനമാണ് ക്രിസ്തുമസായി ആഘോഷിക്കുന്നത്
  • സ്നേഹ സന്ദേശങ്ങൾ പ്രിയപ്പെട്ടവർക്കായി അയക്കാം
Happy Christmas Wishes 2022 In Malayalam : ലോകം മുഴുവന്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ്. ഒത്തൊരുചേരലുകളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണിത്. പുല്‍ക്കൂടും ക്രിസ്തുമാസ് ട്രീയും നക്ഷത്രങ്ങളും ലൈറ്റുകളുമായി സന്തോഷത്തിന്റെയും നന്മയുടെയും നാളുകളാണ് ഇനിയുള്ളത്. യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ദിനമാണ് ക്രിസ്തുമസ്. ഈ ക്രിസ്തുമസ് ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി സന്ദേശങ്ങളും ആശംസകളും അയക്കാം.

തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്റെ ജന്മ ദിനം ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. കൊവിഡ് കാരണം കഴിഞ്ഞ കുറച്ച് കാലങ്ങളായി നഷ്ടപ്പെട്ട് പോയ ആഘോഷങ്ങളെല്ലാം തിരികെ വന്നിരിക്കുകയാണ്.
ഈ ക്രിസ്തുമസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുകൾക്കും ക്രിസ്തുമസ് ആശംസകൾ നേരാം.
  • ഈ ക്രിസ്തുമസിന് സ്നേഹവും സമാധാനവും സന്തോഷവും നിങ്ങളില്‍ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു.
  • മനോഹരവും അര്‍ത്ഥവത്തായതും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതുമായ എല്ലാം ഈ അവധിക്കാലത്തും വരുന്ന വര്‍ഷം മുഴുവനും നിങ്ങളുടേതായിരിക്കട്ടെ!
  • വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.
  • ക്രിസ്മസ് ദിനത്തില്‍ ദൈവം നിങ്ങളെ നല്ല ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു.
  • അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ് ഉള്ളവര്‍ക്ക് സമാധാനം- ക്രിസ്തുമസ് ആശംസകള്‍.
  • സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയെ സ്വര്‍ഗമാക്കട്ടെ – ക്രിസ്തുമസ് ആശംസകള്‍.
  • എല്ലാവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുക്രിസ്തുവിന്റെ ഓര്‍മയില്‍ ഒരു ക്രിസ്തുമസ് ദിനം കൂടി.
  • ത്യാഗത്തിന്റെ ആള്‍രൂപമായി ഭൂമിയില്‍ പിറന്ന യേശുക്രിസ്തുവിന്റെ ജന്മദിനത്തില്‍ ഏവര്‍ക്കും സന്തോഷവും സമാധാനവും നേരുന്നു.
  • നമ്മുടെ മരത്തിലെ എല്ലാ അലങ്കാരങ്ങളേക്കാളും നല്ലത് അതിന് ചുറ്റും കൂടുന്ന ആളുകളാണ്. ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന രണ്ട് ആളുകള്‍ക്ക് ക്രിസ്മസ് ആശംസകള്‍!
  • പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ ക്രിസ്മസ് ദിനം..ഹൃദയം നിറഞ്ഞ ആശംസകള്‍.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version