4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

4-വയസുകാരനെ-ലൈംഗികമായി-പീഡിപ്പിച്ച്-കൊന്നു;-എൻജിനീയറിങ്-വിദ്യാർഥി-പിടിയിൽ

ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ 22കാരനാണ് നാല് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്

arrest
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • 4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന്
  • എൻജിനീയറിങ് വിദ്യാർഥി പിടിയിൽ
  • അറസ്റ്റിലായത് 22കാരൻ
ഭുവനേശ്വർ: നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിൽ 22കാരനായ എൻജിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചോരയിൽ കുളിച്ച നിലയിൽ അയൽവാസിയുടെ വീടിന്‍റെ ടെറസിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ സംഭവം പുറത്ത് അറിയാതിരിക്കാൻ കുട്ടിയുടെ തലയിൽ ഇരുമ്പ് വാതിൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ വെച്ചായിരുന്നു കൃത്യം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ അസ്കയ്ക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഓഫീസർ ഉമ ശങ്കർ സിങ് പറ‍ഞ്ഞു.

Also Read : ഭാര്യയ്ക്കൊപ്പം കാറിൽ സഞ്ചരിക്കവെ യുവാവിനെ തട്ടിക്കൊണ്ടുപോയി; അടൂരിലെത്തിച്ച് മർദ്ദിച്ചു, 3 പേർ പിടിയിൽ

പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കുട്ടിയുടെ യഥാർഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. നാലു വയസുകാരനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരകൃത്യത്തിന്‍റെ ചുരുളഴിയുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഇവർ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയായിരുന്നു.

Also Read : കട്ടിലിൽ ചവിട്ടിക്കയറി മകൻ, അനങ്ങിപ്പോകരുതെന്ന് ഭീഷണി, നിലവിളിച്ച് മാതാവ്; എല്ലാം വീഡിയോയിൽ പകർത്തി പോലീസിന് അയച്ച് ഭാര്യ

തൊട്ടടുത്ത വീടിന്‍റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read Latest National News and Malayalam News

പുതമൺ പാലത്തിന്റെ ബീമിൽ വിള്ളൽ; ഗതാഗത നിരോധനം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version