കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി

കുവൈറ്റ്‌-കേരള-പ്രവാസി-അസോസിയേഷൻ-രക്‌തദാന-ക്യാമ്പ്-നടത്തി

കുവൈറ്റ്‌ സിറ്റി > കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് ബ്ലഡ്‌ ടൊണേഷൻ ഡ്രൈവ്  നടത്തി.  ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ഫോറം കുവൈറ്റ്മായും കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ബദർ അൽ സമാ ഹോസ്പിറ്റലുമായും ചേർന്നാണ്‌ ക്യാമ്പ്‌ നടത്തിയത്‌.

ക്യാമ്പ്‌ ലോക കേരള സഭ അംഗവും  നോർക്ക സാമൂഹിക വിഭാഗം ഡയറക്ട്ടറും ആയ  അജിത്കുമാർ വയല  ഉത്ഘാടനം ചെയ്തു.  പ്രസിഡന്റ്‌ സക്കീർ പുത്തൻ പാലത്ത് അധ്യക്ഷനായി. പ്രോഗ്രാം സ്പോൺസറായ ബദർ അൽ സമാ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു മാനേജർ  അബ്ദുൾ റസാക്ക്‌,മാർക്കറ്റിങ് മാനേജർ അനസ്,ഇന്ത്യൻ ഡോക്ടഴ്‌സ് ഫോറത്തിനെ പ്രതിനിധീകരിച്ചു ഡോക്ടർ ജിബിൻ തോമസ് , സാമൂഹിക പ്രവർത്തകൻ ബിജോയ്‌ എന്നിവർ സംസാരിച്ചു.

അഡ്വൈസറി ബോർഡ് മെമ്പർമാരായ തോമസ് പള്ളിക്കൽ, അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ, അബ്ദുൾ കലാം മൗലവി, സിറാജ്ജുദ്ദീൻ ജനറൽ സെക്രട്ടറി  സുശീല കണ്ണൂർ, സെക്രട്ടറി വനജ രാജൻ, ട്രെഷറർ  ശ്രീ സജീവ് കുന്നത്, വൈസ് പ്രസിഡന്റ്‌ സാറാമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.

ക്യാമ്പിന് ജോസ്, സജീവ് കുന്നുമ്മേൽ,മുഹമ്മദ്‌ ഐരോൾ,സുസെൻ, എബ്രഹാം ജോൺ, ബ്ലെസ്സൺ അർഷാദ്, ഷിജു, വിഷ്ണു,അനിലാൽ ആസാദ്‌,നെൽസൺ,അബ്ദുൾ കരീം,ശ്രീകുമാർ,സച്ചിൻ,കിരൺ,ശകുന്തള, ലതാകുമാരി, സജില,ശാലു,രജനി  എന്നിവർ നേതിർത്വം നൽകി.

പ്രോഗ്രാം കൺവീനർ വിനോദ് ഹരീന്ദ്രൻ സ്വാഗതവും ട്രെഷറർ ബൈജുലാൽ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version