ആര് പറഞ്ഞു ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍? യുവാവിന് നേരെ 10 അംഗ സംഘം വെടിയുതിര്‍ത്തു

ആര്-പറഞ്ഞു-ഇവിടെ-കാര്‍-പാര്‍ക്ക്-ചെയ്യാന്‍?-യുവാവിന്-നേരെ-10-അംഗ-സംഘം-വെടിയുതിര്‍ത്തു
ഗുരുഗ്രാം: കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് വെടിവെച്ചു. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ സോഗ്ന മേഖലയിലാണ് സംഭവം. കഫേയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ സംബന്ധിച്ചാണ് തര്‍ക്കം ഉണ്ടായത്. Also Read: ആന്തരിക അവയവങ്ങളിൽ മാലിന്യങ്ങൾ കലർന്നു, ഓപ്പറേഷന് പിന്നാലെ മലയാളി യുവതി മരണപ്പെട്ടു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ

ഗൗതം ഖതാന എന്ന സിവില്‍ എഞ്ചിനീയര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. സംഭവസമയത്ത് അക്രമി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് സോഹ്ന മേഖലയിലെ ഒരു കഫേയ്ക്ക് മുന്നില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. ഒരു കഫേയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ 10 ലധികം ആളുകള്‍ അടുത്തുവരികയും കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തതായി ഗൗതം ഖതാന പരാതിയില്‍ പറയുന്നു. പ്രകോപിതരായ സംഘത്തിലെ രണ്ട് പേര്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗൗതം പരാതിയില്‍ വ്യക്തമാക്കി.

‘ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആര് പറഞ്ഞു, ഇത് ഞങ്ങളുടെ വാഹനം മാത്രം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു’, ഗൗതം ഖതാന പറഞ്ഞു. മറ്റ് വാഹനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് താന്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ മര്‍ദിച്ച ശേഷം തനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗൗതം ഖതാന വ്യക്തമാക്കി. രണ്ട് പേരുടെ കൈയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.

Also Read: അയർക്കുന്നത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; തലയ്ക്കു പിന്നിൽ പരിക്ക്, ശരീരത്തിൽ മർദനമേറ്റതിന് സമാനമായ മുറിവുകൾ

വെടിവെപ്പിന് ശേഷം അക്രമി സംഘം കാറിന് കേടുപാടുകള്‍ വരുത്തുകയും കഫേയില്‍ കയറി പണം തട്ടിയെടുത്തതായും ഗൗതം ആരോപിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം വാഹനങ്ങളില്‍ രക്ഷപെട്ടിരുന്നു. കഫേയ്ക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Read Latest National News and Malayalam News

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി അപകടം

Exit mobile version