എസ് എംസിഎ, കുവൈറ്റ് സഭാദിന-ദുഃ ഖ്‌റാന തിരുനാള്‍ സംഗമം നടത്തി

എസ്-എംസിഎ,-കുവൈറ്റ്-സഭാദിന-ദുഃ-ഖ്‌റാന-തിരുനാള്‍-സംഗമം-നടത്തി

കുവൈറ്റ് സിറ്റി> എസ്എംസിഎ കുവൈറ്റ്  സഭാദിന-ദുഃഖ്‌റാന തിരുനാള്‍ സംഗമം വിവിധങ്ങളായ പരിപാടികളോടെ  ജൂലൈ 2 ന്ആഘോഷിച്ചു. എസ്എംസിഎ അബ്ബാസിയ ഏരിയയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട റംശാ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ആഘോഷങ്ങളില്‍ സിറ്റി ഫര്‍വാനിയ ഏരിയ സഭാ  ഗാനവും ഫഹാഹീല്‍ ഏരിയ എസ്എംസിഎ ആന്തവും ആലപിച്ചു.

സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഭിലാഷ് അരീക്കുഴിയില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബിജോയ് പാലക്കുന്നേല്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് ലെഗേറ്റ്-സിസി ഗ്ലോബല്‍ അഭിവന്ദ്യ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കി. എസ്എംസിഎ വിഷന്‍-വീഡിയോ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശന കര്‍മ്മം നോര്‍ത്തേണ്‍ അറേബ്യ സിറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാര്‍ റെവ. ഫാ. ജോണി ലോണിസ് മഴുവഞ്ചേരി നിര്‍വഹിച്ചു.

എസ്എംവൈ എം പ്രസിഡന്റ് നാഷ്  വര്‍ഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്മോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രെഷറര്‍ സാലു പീറ്റര്‍ നന്ദി പറഞ്ഞു.ആര്‍ട്‌സ് കണ്‍വീനര്‍ അഭിനന്ദന സന്ദേശം നല്‍കി
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version