കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു

കോവിഡ്-ബാധിച്ച്-ചികിത്സയിലായിരുന്ന-തിരുവല്ല-സ്വദേശി-മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021

കുവൈത്ത് സിറ്റി> കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവല്ല കുറ്റൂര്‍ കുന്നന്താനം സ്വദേശി ചന്ദ്ര ഭവനില്‍ അജികുമാര്‍ നായരാണ് മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി ജഹറ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

 ഫേസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്‌മേനാണ്. ഭാര്യ രാജി. അര്‍ജ്ജുന്‍, അശ്വിന്‍ എന്നിവര്‍ മക്കളാണ്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version